തൃശൂര്‍: ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ആരോഗ്യനില തൃപ്തികരമെന്ന് റിപ്പോർട്ട്. തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് സിപിഐ സംസ്ഥാന നേതൃത്വമാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ശ്വാസം തടസം കൂടിയതിനാല്‍ സിസിയുവിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. സിപിഐ കണ്ട്രോള് കമ്മീഷന് ചെയര്‍മാനും മുന്‍ സംസ്ഥാന സെക്രട്ടറിയുമായ പന്ന്യൻ രവീന്ദ്രന്, ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മന്ത്രി വി.എസ്.സുനില്‍കുമാര്‍ എന്നിവർ കാനത്തെ സന്ദർശിക്കാൻ എത്തിയിരുന്നു.
Read also: മുഖ്യമന്ത്രിയുടെ ശൈലി മാറ്റാനാകില്ല ; കാനം രാജേന്ദ്രന്
Post Your Comments