![Jail chappathi and chicken won't be available at a cheaper rate anymore](/wp-content/uploads/2018/07/JAYIL-CHAPPATHI.png)
തിരുവനന്തപുരം: ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ജയിലിൽ നിന്നുള്ള ഭക്ഷണ വിഭവങ്ങളും. ജയില്‍ ഡിജിപി ഋഷിരാജ്സിംഗിന്റെ നിര്‍ദേശത്തെ തുടര്‍ന്നു വെള്ളിയാഴ്ച മുതലാണ് സംസ്ഥാനത്തെ ദുരിതാശ്വാസ ക്യാമ്പുകള്‍ക്ക് ആവശ്യമായ ഭക്ഷണ പാക്കറ്റുകള്‍ നല്കി തുടങ്ങിയത്. ഇന്നലെ അഞ്ചു ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകളിലാണ് ജയിലില്‍ നിന്നുള്ള ഭക്ഷണ വിഭവങ്ങള്‍ എത്തിച്ചത്. ഓരോയിടത്തു നിന്നു ലഭിക്കുന്ന ഓര്‍ഡര്‍ അനുസരിച്ചു ഭക്ഷണ സാധനങ്ങള്‍ എത്തിക്കാനാണു നിര്‍ദേശം.
Read also: ദുരിതാശ്വാസ നിധിയില്‍നിന്ന് ഇതുവരെ വിതരണം ചെയ്തത് 937.45 കോടി രൂപ
കണ്ണൂര്‍, തൃശൂര്‍ സെന്‍ട്രല്‍ ജയിലുകളില്‍ നിന്നും ജില്ലാ- ഓപ്പണ്‍ ജയിലുകളില്‍ നിന്നുമുള്ള ഭക്ഷണ സാധനങ്ങളാണ് ക്യാമ്പുകളിലേക്ക് എത്തിക്കുന്നത്. വെള്ളിയാഴ്ച കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് 10,000 ചപ്പാത്തിയും കറിയും തൃശൂര്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് 5,000 ചപ്പാത്തിയും വെജിറ്റബിള്‍ കറിയുമാണ് എത്തിച്ചത്. ഇന്നലെ തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്, എറണാകുളം ജില്ലകളിലെ ക്യാമ്പുകളിലാണ് ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്തത്.
Post Your Comments