ന്യൂഡല്‍ഹി: ശക്തമായ മഴയെ തുടർന്ന് ക്ലാര്‍ക്ക് തസ്തികയിലേക്ക് എസ്.ബി.ഐ നടത്താനിരുന്ന പരീക്ഷ മാറ്റിവെച്ചു. കേരളത്തിലെ എല്ലാ കേന്ദ്രങ്ങളിലും കര്‍ണാടകയിലെ ബല്‍ഗാം, മഹാരാഷ്ട്രയിലെ കോലാപൂര്‍ എന്നിവിടങ്ങളിലും ശനിയാഴ്ച. നടക്കാനിരുന്ന മെയിന്‍ പരീക്ഷയാണ് മാറ്റിവെച്ചത്. പുതുക്കിയ തീയതി പിന്നീടറിയിക്കുമെന്ന് എസ്.ബി.ഐ അധികൃതര്‍ അറിയിച്ചു. രാജ്യവ്യാപകമായി 90,000 ഉദ്യോഗാര്‍ഥികളാണ് പരീക്ഷയെഴുതുന്നത്. ജൂണ്‍ 22, 23 തീയതികളില്‍ നടത്തിയ പ്രിലിമിനറി പരീക്ഷയുടെ ഫലം ജൂലായ് 23ന് പ്രസിദ്ധീകരിച്ചിരുന്നു.
Also read : പ്രളയ ജലത്തോട് ഒറ്റയ്ക്ക് പൊരുതി : ധീരതയോടെ ഈ പോലീസുകാരൻ രക്ഷപ്പെടുത്തിയത് രണ്ടു കുട്ടികളുടെ ജീവൻ
Post Your Comments