പ്രളയ ജലത്തോട് ഒറ്റയ്ക്ക് പൊരുതി, ധീരതയോടെ ഈ പോലീസുകാരൻ രക്ഷപ്പെടുത്തിയത് രണ്ടു കുട്ടികളുടെ ജീവൻ. തുടര്‍ച്ചയായ മഴയും വെള്ളപ്പൊക്കവും നാശം വിതച്ച ഗുജറാത്തിലെ മോബി ജില്ലയിലെ കല്യാണ്‍പുര്‍ ഗ്രാമത്തിൽ ഗുജറാത്ത് പൊലീസ് ഉദ്യോഗസ്ഥന്‍ പ്രിഥ്വിരാജ് ജഡേജയാണ് പ്രളയ ജലത്തിലൂടെ ഒന്നര കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തിയത്.
#WATCH Pruthviraj Jadeja, a Gujarat police constable carried two children on his shoulders for over 1.5 km in flood waters in Kalyanpar village of Morbi district, to safety. (10.08) #Gujarat pic.twitter.com/2VjDLMbung
— ANI (@ANI) August 11, 2019
പ്രളയം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ അന്താരാഷ്ട്ര മാദ്ധ്യമപ്രവര്‍ത്തകന്റെ ക്യാമറയിലാണ് ധീര പ്രവർത്തിയുടെ ദൃശ്യങ്ങൾ പതിഞ്ഞത്. കരകാണാന്‍ പറ്റാത്ത വിധത്തില്‍ പ്രളയജലം ശക്തമായി ഒലിക്കുന്ന പശ്ചാത്തലത്തിലാണ് ഈ പോലീസുകാരൻ കുരുന്നുകളുടെ ജീവൻ രക്ഷിക്കാൻ മുന്നിട്ടിറങ്ങിയത്. അരയ്ക്കൊപ്പം വെള്ളത്തില്‍ ആളുകള്‍ പിടിച്ചു നില്‍ക്കാന്‍ പ്രയാസപ്പെടുന്നതും മരങ്ങള്‍ കടപുഴകി വീണു കിടക്കുന്നതും വീഡിയോയില്‍ കാണാൻ സാധിക്കുന്നു.
Post Your Comments