കൊച്ചി•പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നുണപ്രാചരണം നടത്തുന്നവരുടെ വിവരങ്ങള്‍ കൈമാറിയാല്‍ സർക്കാർ- പോലീസ് നടപടി എടുക്കുമെന്ന് താന്‍ ഉറപ്പാക്കാമെന്ന് അഡ്വ. ഹരീഷ് വാസുദേവന്‍.
‘ഇന്നലെ ചില പ്രശ്നങ്ങള്‍ ഉണ്ടായെങ്കിലും ഇന്ന് മുതല്‍ വിതരണം നന്നായി നടക്കുന്നു. എവിടെയും കെട്ടിക്കിടക്കാൻ അനുവദിക്കാത്ത സർക്കാർ സംവിധാനമാണ് വിതരണം നിയന്ത്രിക്കുന്നത്. ഉണ്ടുറങ്ങി ഇതിനിടെ നുണപ്രചാരണം നടത്തുന്നവർ ആരായാലും സ്‌ക്രീൻഷോട്ട് എടുത്ത് ഈ പോസ്റ്റിനു കീഴിൽ അറിയിക്കുക. ഇത് കഴിഞ്ഞു സർക്കാർ / പോലീസ് നടപടി എടുക്കുമെന്ന് ഞാൻ ഉറപ്പാക്കാം’- ഹരീഷ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
ALSO READ: കേരളത്തിലെ തീരദേശ ജില്ലകള്‍ക്ക് മുന്നറിയിപ്പ് : വലിയ തിരമാലകള്‍ക്ക് സാധ്യത
വയനാട്ടിൽ എന്നല്ല, ഒരു ക്യാമ്പിലും ഒരിടത്തും സാധനങ്ങൾ കെട്ടി കിടക്കുന്നില്ല. ക്യാമ്പുകളിൽ തന്നെ ആവശ്യത്തിനു സാധനങ്ങൾ ലഭിക്കുന്നില്ല. പ്രളയം ബാധിച്ച ഊരുകളുടെ അവസ്ഥ അതി ദയനീയവുമാണ്. കബനി നദി കരകവിഞ്ഞതിനെ തുടർന്ന് മുട്ടങ്കര, ചാലിഗദ, ചെമ്മാട്, മോട്ടോർകൊല്ലി തുടങ്ങിയ ആദിവാസി ഊരുകളിലെ 133 കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചിരിക്കുന്ന പയ്യംമ്പള്ളി ക്യാമ്പ് തുടങ്ങിയിട്ട് ഇന്നേക്ക് നാല് ദിവസമായി. ഇന്ന് ഉച്ചയ്ക്ക് ഈ കുടുംബങ്ങൾക്ക് ആവശ്യമായ പായും കമ്പളി പുതപ്പും കൊണ്ട് എത്തിക്കുന്നത് വരെ ബെഞ്ചിന്മേലും നിലത്ത് തുണിവിരിച്ചുമാണ് ഇവർ കിടന്നുറങ്ങിയത്. ക്യാമ്പുകളിലും ദുരിതബാധിത ഊരുകളിലും പോയി പ്രവർത്തനം നടത്തുന്ന ആളുകളോട് ചോദിച്ചാൽ അറിയാം നിജസ്ഥിതിയെന്നും അദ്ദേഹം പറഞ്ഞു.
ഹരീഷിന്റെ കുറിപ്പ് കാണാം..
https://www.facebook.com/harish.vasudevan.18/posts/10157507724032640
Post Your Comments