Latest NewsKerala

ഇനി ഞങ്ങളെ ഊതിക്കാന്‍ വരുമ്പോ ഐഎഎസുകാരെ വിളിച്ചാല്‍ മതിയോ സാറേ?- പൊലീസ് ഫെയ്‌സ്ബുക്ക് പേജില്‍ പൊങ്കാല

ഐഎഎസ് ഓഫീസര്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് കെഎം ബഷീര്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധങ്ങള്‍ തുടരുകയാണ്. കേരളപൊലീസിന്റെ ഫെയ്‌സ്ബുക്കില്‍ ട്രോള്‍ രൂപത്തിലാണ് ആ പ്രതിഷേധം. ”നിയമം എല്ലാവര്‍ക്കും ഒരുപോലാണോ സാറേ?”, ”മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയാല്‍ പൊലീസ് ശരിക്കും ചെയ്യേണ്ട നടപടിക്രമം ഒന്നു പറയാമോ?”, ”ഇനി ഞങ്ങളെ ഊതിക്കാന്‍ വരുമ്പോ ഐഎഎസ് കാരെ വിളിച്ചാല്‍ മതിയോ സാറേ?” തുടങ്ങി ഒരു വലിയ പൊങ്കാല തന്നെയാണ് ഈ പേജില്‍ നടക്കുന്നത്.

ALSO READ: പ്രളയം മൂലം ട്രെയിന്‍ യാത്ര മുടങ്ങിയവര്‍ക്ക് റീഫണ്ടിന് അപേക്ഷിക്കാം

മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ കൊല്ലപ്പെട്ട കേസിലെ പ്രതിയും ഐഎഎസ് ഉദ്യോഗസ്ഥനുമായ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം ലഭിച്ചതു പൊലീസിന്റെ ഗുരുതര വീഴ്ച മൂലമാണ് എന്ന കോടതിയുടെ നിരീക്ഷണത്തിനു പിന്നാലെയാണ് കേരള പൊലീസിന്റെ ഔദ്യോഗിക പേജ് ട്രോള്‍ മഴകൊണ്ട് നിറയുന്നത്. മദ്യപിച്ച് വാഹനം ഓടിക്കുന്നതിനെതിരെ ചിത്രങ്ങളും ട്രോളുകളും ഉപയോഗിച്ച് നിരവധി സന്ദേശങ്ങള്‍ കേരള പൊലീസിന്റെ ഔദ്യോഗിക പേജില്‍ നിന്ന് പോസ്റ്റ് ചെയ്തിരുന്നു. പഴയ പോസ്റ്റുകള്‍ കുത്തിപ്പൊക്കിയാണ് ആളുകള്‍ ചോദ്യങ്ങളുമായി എത്തുന്നത്. ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനൊപ്പം മദ്യപിച്ച് വാഹനം ഓടിച്ച് ഒരാളുടെ മരണത്തിനിരയാക്കിയവരെ സംരക്ഷിക്കാതിരിക്കാന്‍ കൂടി ശ്രമിക്കണമെന്നാണാണ് പൊതുവേയുള്ള കമന്റ്. അതേസമയം കമന്റുകള്‍ക്ക് നിമിഷങ്ങള്‍ക്കുള്ളില്‍ മറുപടി നല്‍കാറുള്ള കേരള പൊലീസ് പേജില്‍ പക്ഷെ ഈ ചോദ്യങ്ങള്‍ക്കൊന്നും മറുപടി നല്‍കുന്നില്ല എന്നതാണ് ശ്രദ്ധേയം.

ALSO READ: പ്രതികൂല കാലാവസ്ഥ; കവളപ്പാറയില്‍ സൈന്യത്തിന്റെ നേതൃത്വത്തിലുള്ള രക്ഷാപ്രവര്‍ത്തനം വെകിയേക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button