വ്യക്തികളും സംഘടനകളും പ്രളയക്കെടുതിയിലായ കേരളത്തെ സഹായിക്കാന്‍ വീണ്ടും കൈകോര്‍ക്കുകയാണ്. കേരളത്തിന്റെ മൊത്തെ പരിഛേദമാണ് ഫേസ്ബുക്കിപ്പോള്‍. ഒരേ പ്രദേശങ്ങളിലെ സഹായമനസ്‌കരെ കണ്ടെത്താനും ഒത്തുകൂടി പ്രളയബാധിത പ്രദേശങ്ങളിലെത്താനുമുള്ള നീക്കത്തിലാണ് ഫേസ്ബുക്കിലെ സൗഹൃദക്കൂട്ടായ്മ. ആവശ്യമായ സാധനങ്ങള്‍ സമാഹരിക്കാനും അതിനായി ബന്ധപ്പെടേണ്ട ആളുകളുടെ വിവരങ്ങള്‍ നല്‍കിയും അവര്‍ ഫേസ് ബുക്കിനെ ഫലപ്രദമായി ഉപയോഗിക്കുന്നു. കേരളത്തിന് പുറത്തുള്ളവര്‍ ഒറ്റപ്പെട്ടുപോയ തങ്ങളുടെ കുടുംബാംഗങ്ങളുടെ വിവരങ്ങള്‍ അറിയായന്‍ സോഷ്യല്‍മീഡിയ വഴി സഹായമഭ്യര്‍ത്ഥിക്കുന്നതും കാണാം.
ഇതിവനിടയില്‍ വെള്ളപ്പൊക്കത്തില്‍ പെട്ടുപോയവരുടെ അനുഭവങ്ങളും രക്ഷിക്കാനിറങ്ങിയവര്‍ കാണുന്ന ദയനീയ കാഴ്ച്ചകളും കണ്‍മുന്നില്‍ ദുരന്തം കണ്ട് വിറച്ചുപോയവരുടെ കുറിപ്പുകളുമെല്ലാം മറ്റേതൊരു മാധ്യമത്തിനും നല്‍കാന്‍ കഴിയുന്നതിനപ്പുറം സജീവമായി ജനങ്ങളിലെത്തിക്കുന്നതില്‍ മുമ്പില്‍ ഫേസ്ബുക്കാണ്.
വെള്ളം നിറഞ്ഞ റോഡിലൂടെ പോകവെ തകരാര്‍ സംഭവിച്ച ഒരു കണ്ടെയ്നര്‍ ലോറി നാട്ടുകാര്‍ വലിച്ചുനീക്കുന്ന വീഡിയോ തെളിയിക്കുന്നത് ഈ പ്രളയത്തിലും കേരളം തോളോട് തോള്‍ ചേര്‍ന്നുതന്നെ നില്‍ക്കുമെന്നാണ്. ഇത് കേരളമാണ് തളരില്ല ഞങ്ങള്‍ എന്ന സന്ദേശം നല്ഡകുന്ന വീഡിയോ ഏത് തമലയാളിക്കും ഈ പ്രളയകാലത്ത് അഭിമാനത്തോടെ ഷെയര്‍ ചെയ്യാം. .നേരിനും നന്‍മയക്കും പണ്ടേ പേരുകേട്ട കോഴിക്കോട് നിന്നാണ് ഇത്തരത്തിലൊരു കൂട്ടായമയുടെ ദൃശ്യം എത്തിയിരിക്കുന്നത്.വെള്ളക്കെട്ട് നിറഞ്ഞ റോഡില്‍ കണ്ടെയ്നര്‍ ലോറി നിന്നുപോയപ്പോള്‍ മഴ വകവയ്ക്കാതെ പരിസര വാസികള്‍ ഒന്നിച്ചെത്തി ലോറി കെട്ടിവലിച്ച് നീക്കുകയായിരുന്നു.
മഴക്കെടുതി സാരമായും അല്ലാതെയെും ബാധിച്ച പല ജില്ലകളിലും ആളുകള്‍ പ്രളയബാധിതരെ തങ്ങള്‍ക്കൊപ്പം താമസിപ്പിക്കാന്‍ തയ്യാറാകുന്നു എന്നതാണ് മറ്റൊരു നന്‍മ. അവര്‍ക്ക് വേണ്ടുന്ന ഭക്ഷണവും വസ്ത്രവും സംഘടിപ്പിച്ച് പലരും വാട്‌സ് ആപ്പ ്ഗ്രൂപ്പ് വഴിയും എഫ്ബി വഴിയും ദുരന്തബാധിതലരെ ക്ഷണിക്കുന്നകാഴ്ച്ചയും കേരളത്തിന്റെ കൂട്ടായ്മയുടെ മറ്റൊരു മുഖമായി വീണ്ടും കാണുന്നതില്‍ അഭിമാനിക്കാം. മഴക്കെടുതി ഇല്ലാത്ത പ്രദേശങ്ങളില്‍ നിന്ന് സന്നദ്ധ സംഘടനകള്‍ വഴിയും വ്യക്തിപരമായും സ്ത്രീകള്‍ ഉള്‍പ്പൈടെയുള്ളവര്‍ പ്രളയപ്രദേശങ്ങളിലും ഉരുള്‍പൊട്ടലുണ്ടായ സ്ഥലങ്ങളിലും മഴ വകവയ്ക്കാതെ എത്തിയെന്നതാണ് മറ്റൊരു നല്ല വാര്‍ത്ത. എന്തായാലും വീണ്ടും എത്തിയ ദുരന്തത്തില്‍ മനസ് പതറാതെ കേരളം ഇപ്പോഴും കൂടെയുണ്ട് എന്നത് ആശ്വാസകരം തന്നെ.
അതേസമയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് പണം നല്‍കരുതെന്ന അഭിപ്രായക്കാരെയും ഫേസ്ബുക്കില്‍ യഥേഷ്ടം കാണാം. പലരും ഇതിനോട് അനുകൂലമായാണ് പ്രതികരിക്കുന്നതെങ്കിലും സഹായമെത്തിക്കേണ്ടത് സര്‍ക്കാര്‍ വഴിയാണെന്ന് വിശദീകരിക്കുന്നവരും കുറവല്ല. കഴിഞ്ഞ പ്രളയം നേരിടാന്‍ ഒറ്റ മനസ്സായി നിന്നവര്‍ ഇത്തവണ പുറം തിരിഞ്ഞു നില്‍ക്കുന്നുണ്ടെന്ന് പ്രളയബാധിത പ്രദേശങ്ങളില്‍ നിന്നുള്ള ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. അതിദയനീയമാണ് പല ക്യാംപുകളിലെയും അവസ്ഥ. ഉച്ചഭക്ഷണം പോലും പലയിടത്തും സമയത്ത് എത്തിയിട്ടില്ലെന്നും മാറിയുടുക്കാന്‍ വസ്ത്രങ്ങളില്ലെന്നും ബാദുഷ ജമാല്‍ പോസ്റ്റ് ചെയ്തിരിക്കുന്നു. മരുന്നുകളില്ല.പ്രത്യേകിച്ച് വടക്കന്‍ കേരളം അതിഭയാനകമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുകയാണ്. അന്ന് ആവശ്യങ്ങള്‍ക്കു മുന്‍പില്‍ പറന്നെത്തിയവരൊക്കെ ഇത്തവണ എന്തുകൊണ്ടോ മൗനം പാലിക്കുന്നു. വീടും ഉറ്റവരെയും നഷ്ടപ്പെട്ട വേദനയില്‍ മാനസികമായി തകര്‍ന്നു നില്‍ക്കുന്നത് നമ്മുടെ സഹോദരങ്ങളാണ്, കരയുകയാണ്, കൈവിടരുത്. സഹായിക്കണമെന്ന അഭ്യര്‍ത്ഥനയോടെയാണ് ഈ പോസ്റ്റ് അവസാനിക്കുന്നത്.
വ്യക്തികളും സംഘടനകളും ഒരു നിമിഷം പോലും വൈകാതെ മുന്നോട്ട് വരുമ്പോള്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ കാര്യക്ഷമമല്ല എന്ന ആരോപണവും പല ഭാഗത്തുനിന്നും ഉയരുന്നുണ്ട്. എവിടെ എത്ര കിട്ടി, ഇനി എത്ര കിട്ടാനുണ്ട് വിവരങ്ങളുടെ ഒരു കോ-ഓര്‍ഡിനേഷനും ജില്ലാ തലത്തില്‍ കാണാനില്ലെന്നും ക്യാമ്പുകളുടെ ചാര്‍ജ്ജുള്ള ആളുകളുടെ നമ്പറുകള്‍ എങ്കിലും പുറത്തുവിടണമെന്നും അഭ്യര്‍ത്ഥിച്ചുള്ള പരിസ്ഥിതി സാമൂഹിക പ്രവര്‍ത്തകനായ ഹരീഷ് വാസസുദേവന്റെ കുറിപ്പ് വലിയ രീതിില്‍ ആളുകളിലേക്കും ഉദ്യോഗസ്ഥരിലേക്കും എത്തുന്നുണ്ട്. എറണാകുളത്ത് ജില്ലാ ഭരണകൂടം ഒരു ഔദ്യോഗിക കളക്ഷന്‍ സെന്റര്‍ പോലും ഇതുവരെ അനൗണ്‌സ് ചെയ്തിട്ടില്ലെന്നും ഇടുക്കി ജില്ലയ്ക്കും മലപ്പുറത്തിനും കൊടുക്കാനുള്ളത്ര സാധനങ്ങള്‍ ശേഖരിക്കാന്‍ കഴിവുള്ള സമ്പന്നമായ ഇടമാണ് എറണാകുളമെന്നും ഹരീഷ് ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ തവണ ഓരോ കളക്ടര്‍ക്കും പുറമെ സീനിയര്‍ ഐഎഎസുകാരെ ജില്ലയുടെ ചുമതല ഏല്പിച്ചപ്പോഴാണ് പലയിടത്തും കാര്യങ്ങള്‍ ശരിയായത്. കഴിഞ്ഞ തവണ പറ്റിയ തെറ്റുകള്‍ ഇത്തവണ ആവര്‍ത്തിക്കാതിരിക്കാന്‍ മേല്‍ത്തട്ടില്‍ ഇത്തവണ ശ്രമം ഇല്ലേ? ഇതൊക്കെ ഇങ്ങനെയൊക്കെ മതിയോ എന്ന് ചോദിച്ചാണ് ഹരീഷിന്റെ കുറിപ്പ് അവസാനിക്കുന്നത്.
എന്തായാലും ഒരു ജനതയെ അപ്പാടെ വഴി തെറ്റിക്കുന്നെന്ന ചീത്ത ഇമേജില്‍ നിന്ന് ഫേസ് ബുക്ക് ഒരിക്കല്‍ കൂടി രക്ഷപ്പെടുകയാണ്. എങ്ങനെ കാണുന്നോ അങ്ങനെ പ്രവര്‍ത്തിക്കുമെന്ന ഭഗവ്ത ്‌വചനം പോലെ നല്ല വിചാരങ്ങള്‍ മാത്രം നിറയുമ്പോള്‍ നന്‍മ മാത്രം തിരികെ കിട്ടും. കലിയുഗത്തില്‍ അങ്ങനെയൊര് സൈക്കോളജി ഒരു സൈബര്‍ലോകത്തിന് മുന്നില്‍ കാണിച്ചു കൊടുക്കുകയാണ് ഈ പ്രളയകാലത്ത് ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകള്‍.
Post Your Comments