ബംഗളൂരു : അന്ധവിശ്വാസങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിച്ച സാമൂഹ്യപ്രവര്‍ത്തകന്‍ ധാബോല്‍ക്കറിനെ കൊലപ്പെടുത്തിയ കേസില്‍ ആയുധം കണ്ടെത്താന്‍ സിബിഐ പുതിയ മാര്‍ഗം തേടി. കൊലയാളികള്‍ അറബിക്കടലില്‍ ഉപേക്ഷിച്ച ആയുധം കണ്ടെത്താന്‍ സിബിഐ വിദേശ കമ്പനികളുടെ സഹായമാണ് തേടിയത്.
2013 ഓഗസ്റ്റ് 20ന് പുണെയില്‍ വീടിനു സമീപം പ്രഭാത സവാരിക്കിടെയാണ് ധാഭോല്‍ക്കര്‍ മോട്ടോര്‍ബൈക്കില്‍ വന്ന അക്രമികളുടെ വെടിയേറ്റു മരിക്കുന്നത്. അന്ധവിശ്വാസങ്ങള്‍ക്ക് എതിരെ പോരാടുന്ന ധാഭോല്‍ക്കറും സന്‍സ്തയും തമ്മിലുള്ള ആശയപരമായ ഭിന്നതകളാണു കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് സിബിഐ നിഗമനം. കൊലക്കേസിലെ മുഖ്യപ്രതിയായ ശരദ് കലാസ്‌കറെ ആയുധങ്ങള്‍ ഒളിപ്പിക്കാന്‍ സഹായിച്ചെന്ന് ആരോപിച്ച് സനാതന്‍ സന്‍സ്തയുടെ അഭിഭാഷകന്‍ സഞ്ജീവ് പുനലേക്കര്‍ക്കെതിരെ കുറ്റം ചുമത്തിയിരുന്നു.
കഴിഞ്ഞ വര്‍ഷം അറസ്റ്റിലായ സനാതന്‍ സന്‍സ്ത ബന്ധമുള്ള ഷാര്‍പ് ഷൂട്ടര്‍മാര്‍ ശരദ് കലസ്‌കറും സച്ചിന്‍ ആന്‍ഡുറെയും ധാഭോല്‍ക്കറെ തങ്ങളാണു വെടിവച്ചുകൊലപ്പെടുത്തിയതെന്നു കുറ്റസമ്മതം നടത്തിയിരുന്നു. എന്നാല്‍ കൊലയ്ക്ക് ഉപയോഗിച്ച തോക്കും ഇവര്‍ സഞ്ചരിച്ച വാഹനവും കണ്ടെത്താനായിട്ടില്ല.
Post Your Comments