Latest NewsInternational

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ഇന്ത്യയുടെ തീരുമാനത്തെക്കുറിച്ച് റഷ്യയുടെ പ്രതികരണമിങ്ങനെ

ന്യൂഡല്‍ഹി: ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ഇന്ത്യന്‍ നടപടിയെ അനുകൂലിച്ച് റക്ഷ്യ. കശ്മീര്‍ വിഷയത്തിലുള്ള ഇന്ത്യയുടെ നടപടി ഭരണഘടനയുടെ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ടുള്ളതാണെന്ന് പറഞ്ഞ റഷ്യ ഇന്ത്യയെ പിന്തുണയ്ക്കുകയും ചെയ്തു. ഇതോടെ പാക്കിസ്ഥാന്‍ ആഗോളതലത്തില്‍ ഒറ്റപ്പെട്ടു. ചുരുക്കത്തില്‍, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനും ജമ്മു കശ്മീര്‍ സംസ്ഥാനത്തെ വിഭജിക്കാനും ഇന്ത്യ നടത്തിയ നീക്കത്തെ റഷ്യ അംഗീകരിക്കുകയായിരുന്നു. ജമ്മു കശ്മീര്‍ വിഷയത്തില്‍ കൈക്കൊണ്ടിരിക്കുന്ന തീരുമാനം മൂലം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സ്ഥിതി വഷളാക്കാന്‍ അനുവദിക്കില്ലെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ ഈ നടപടിയില്‍ പാക്കിസ്ഥാന്റെ ഭാഗത്തു നിന്നും പ്രകോപന പരമായ ഒരു നടപടിയും ഉണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും റഷ്യന്‍ വിദേശ കാര്യ മന്ത്രാലയം പ്രതികരിച്ചു.

ALSO READ: സോഷ്യല്‍ മീഡിയ മാറ്റിമറിച്ച ജീവിതം; ലതാ മങ്കേഷ്‌കറിന്റെ പാട്ടുപാടി ഹൃദയം കവര്‍ന്ന സ്ത്രീയുടെ മെയ്ക്ക് ഓവര്‍ കാണാം

ജമ്മു കശ്മീരിനെ രണ്ട് കേന്ദ്ര ഭരണ പ്രദേശമാക്കി ഇന്ത്യയുടെ ഭാഗമാക്കി സംസ്ഥാന പദവിയിലേക്ക് ഉയര്‍ത്തുകയാണ് ചെയ്തത്. ഈ തീരുമാനത്തില്‍ പ്രകോപനം ഒന്നും ഉണ്ടാക്കാതെ പ്രദേശത്ത് ശാന്തത തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടയിലെ പ്രശ്നങ്ങള്‍ സാധാരണഗതിയില്‍ ആക്കുന്നതിന് റഷ്യയുടെ ഭാഗത്തു നിന്നും എല്ലാവിധ സഹായ സഹകരണങ്ങളും ഉണ്ടാകുമെന്നും റഷ്യ കൂട്ടിച്ചേര്‍ത്തു.

ജമ്മു കശ്മീരിന് സ്വയം ഭരണ ശേഷി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിന് കഴിഞ്ഞ തിങ്കളാഴ്ച രാജ്യസഭയും പിന്നീട് ലോക്സഭയും അംഗീകാരം നല്‍കിയത്. ജമ്മു കശ്മീര്‍, ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്ര ഭരണ പ്രദേശ പദവി നല്‍കിക്കൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുത്തത്.

ALSO READ: ചാലിയാര്‍ കരകവിഞ്ഞു; നിലമ്പൂര്‍ വാണിയംപുഴയില്‍ കുടുങ്ങിയത് 200 പേര്‍, രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യം

shortlink

Related Articles

Post Your Comments

Related Articles


Back to top button