Latest NewsKerala

ചാലിയാര്‍ കരകവിഞ്ഞു; നിലമ്പൂര്‍ വാണിയംപുഴയില്‍ കുടുങ്ങിയത് 200 പേര്‍, രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യം

മലപ്പുറം: മലപ്പുറം ജില്ലയില നിലമ്പൂര്‍ മുണ്ടേരിക്കടുത്ത് വാണിയംപുഴയില്‍ 200 പേര്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. ചാലിയാര്‍ കരകവിഞ്ഞതോടെയാണ് പ്രദേശം ഒറ്റപ്പെട്ടത്. വാണിയം പുഴയില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപെടുത്തുന്നതിനായി സൈന്യം പുറപ്പെട്ടു. എന്‍ഡിഎഫ്ആറിന്റെ കമാന്‍ഡോകളും 24 ജവാന്‍മാരും രണ്ട് റേഞ്ച് ഓഫീസര്‍മാരും അടക്കം 28 പേരടങ്ങുന്ന സംഘമാണ് സംഭവസ്ഥലത്തേക്ക് പുറപ്പെട്ടത്. ഏറ്റവും ദുസ്സഹമായ രക്ഷാദൗത്യമാണ് സൈന്യത്തിന് ഇവിടെ നിര്‍വഹിക്കാനുള്ളത്.

വാണിയംപുഴയെ പുറം ലോകവുമായി ബന്ധിപ്പിക്കുന്ന മുണ്ടേരിപ്പാലം കഴിഞ്ഞ ദിവസത്തെ ഉരുള്‍പൊട്ടലില്‍ തകര്‍ന്നിരുന്നു. ഇതോടെ കാളികാവ് ഫോറസ്റ്റ് റേഞ്ച് വഴി ദുര്‍ഘടമായ കാട്ടിലൂടെ വേണം സൈന്യത്തിന് വാണിയംപുഴയിലെത്താന്‍. ചാലിയാറില്‍ ഇപ്പോള്‍ അതിശക്തമായ മലവെള്ളപ്പാച്ചിലാണ്. പുഴ കരകവിഞ്ഞ് ഒഴുകിയതോടെ ദൗത്യസംഘത്തിന് പുഴ മുറിച്ചുകടക്കാനാകാതെ കരയില്‍ നില്‍ക്കുകയാണ്.

വാണിയംപുഴയില്‍ കുടുങ്ങിക്കിടക്കുന്നവരില്‍ 15 പേര്‍ പ്ലാന്റേഷന്‍ കോര്‍പ്പറേഷനിലെ ജീവനാക്കാരാണെന്നാണ് റിപ്പോര്‍ട്ട്. ബാക്കിയുള്ളവര്‍ പ്രദേശത്തെ രണ്ട് കോളനിയില്‍ പെട്ട ആദിവാസികളാണ്. റെസ്‌ക്യൂ ഓപ്പറേഷനായി എന്‍ഡിആര്‍എഫ് നേരത്തെ സ്ഥലത്തെത്തിയിരുന്നെങ്കിലും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായതിനാല്‍ മടങ്ങേണ്ടി വന്നു. ശക്തായ ഉരുള്‍ പൊട്ടലില്‍ മലവെള്ളം കുത്തിയൊലിച്ചുവരുന്നതാണ് രക്ഷാപ്രവര്‍ത്തനത്തിന് തടസമായിരിക്കുന്നത്. പുഴകടന്നാല്‍ അപ്പുറം വനമാണ്. വെള്ളം കുറഞ്ഞാല്‍ ഈ വനത്തിലൂടെ യാത്ര ആരംഭിക്കുമെന്ന് ദൗത്യ സംഘം അറിയിച്ചിരുന്നു. ഇപ്പോള്‍ സംഘത്തെ ബന്ധപ്പെടാന്‍ സാധിക്കാത്ത അവസ്ഥയാണ്. അതിനാല്‍ തന്നെ സൈന്യം വനത്തില്‍ പ്രവേശിച്ചു എന്നുവേണം കരുതാന്‍. 8 കിലോമീറ്റര്‍ വനത്തിലൂടെ യാത്ര ചെയ്താല്‍ മാത്രമെ വാണിയംപുഴയില്‍ കുടുങ്ങിയിരിക്കുന്നവരെ രക്ഷിക്കാന്‍ കഴിയൂ. അതേസമയം, കവളപ്പാറ മുണ്ടക്കൈ മേഖലയില്‍ വീണ്ടും ഉരുള്‍പൊട്ടിയിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button