Latest NewsIndia

ഗുണ്ടാ നേതാവിനെ പൊലീസ് ഉദ്യോഗസ്ഥ വിവാഹം ചെയ്‌തു; മേലുദ്യോഗസ്ഥരുടെ തീരുമാനം ഞെട്ടിപ്പിക്കുന്നത്

ഉത്തർപ്രദേശ്: ഗുണ്ടാ നേതാവിനെ വിവാഹം ചെയ്‌ത വനിത പൊലീസ് ഉദ്യോഗസ്ഥയ് ക്കെതിരെ മേലുദ്യോഗസ്ഥർ ശക്തമായ നടപടികളിലേക്ക്. ഉത്തർപ്രദേശിലെ പൊലീസ് കോൺസ്റ്റബിളായ പായലാണ് ഗുണ്ടാ നേതാവായ രാഹുൽ തരാസരനെ വിവാഹം ചെയ്തത്. സംഭവം പായലിന്റെ മേലുദ്യോഗസ്ഥർക്കിടയിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. പായലിന് എവിടെയാണ് പോസ്റ്റു നൽകിയിരിക്കുന്നതെന്ന് പരിശോധനിക്കുമെന്നും എന്ത് നടപടി സ്വീകരിക്കുമെന്ന് പിന്നീട് അറിയിക്കാമെന്നും റൂറൽ എസ്പി രാൺവിജയ് സിംഗ് പറഞ്ഞു.

ALSO READ: ജമ്മു കശ്മീര്‍ ലെഫ്.ഗവര്‍ണര്‍; ഈ മുന്‍ ഐപിഎസ് ഓഫീസറും പരിഗണനയില്‍

കോടതിയിൽവെച്ച് കണ്ടുമുട്ടി പ്രണയത്തിലായ ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നു. വിവാഹത്തിന്റെ ചിത്രങ്ങൾ രാഹുൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. വ്യാപാരിയായിരുന്ന മൻമോഹൻ ഗോയലിനെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് 2014 മെയ് ഒൻപതിന് രാഹുലിനെ അറസ്റ്റ് ചെയ്തിരുന്നു. രാഹുലിന്റെ കേസ് നടന്നിരുന്നത് ഗ്രേറ്റർ നോയിഡയിലെ കോടതിയിലായിരുന്നു. കേസ് പിന്നീട് സുരാജ്പൂർ കോടതിയിലേക്ക് മാറ്റിയിരുന്നു. ഇവിടെവച്ചാണ് പായൽ, രാഹുലിനെ ആദ്യമായി കാണുന്നത്. തുടർന്ന് ഇരുവരും പ്രണയത്തിലാകുകയും വിവാഹം കഴിക്കാൻ തീരുമാനിക്കുകയുമായിരുന്നു. ഉത്തർപ്രദേശിലെ കുപ്രസിദ്ധ ഗുണ്ടയായ അനിൽ ദുജാനയുടെ ഗ്രൂപ്പിലെ അംഗമാണ് രാഹുൽ. 2008ലാണ് രാഹുൽ കുറ്റകൃത്യങ്ങളിലേക്ക് എത്തുന്നത്. പല കേസുകളിലായി നിരവധി തവണ രാഹുൽ ജയിലിൽ കഴിഞ്ഞിട്ടുണ്ട്.

ALSO READ: സ്വാതന്ത്ര്യദിനത്തില്‍ ജമ്മു കശ്മീരില്‍ മുക്കിലും മൂലയിലും ത്രിവര്‍ണപാതക പറക്കും 

സംഭവം പുറംലോകമറിഞ്ഞതോടെ അത് പൊലീസിനാകെ നാണക്കേടായി. പൊലീസ് ഉദ്യോഗസ്ഥ ഗുണ്ടയെ വിവാഹം കഴിച്ചുവെന്ന രീതിയിൽ വാർത്തകൾ പരന്നു. സോഷ്യൽ മീഡിയയിലും പരിഹാസമുയർന്നു. വിവാഹം എവിടെവച്ചാണ് നടന്നതെന്ന കാര്യം ഇരുവരും പുറത്തുപറഞ്ഞിരുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button