News

സ്വാതന്ത്ര്യദിനത്തില്‍ ജമ്മു കശ്മീരില്‍ മുക്കിലും മൂലയിലും ത്രിവര്‍ണപാതക പറക്കും 

ന്യൂഡല്‍ഹി: ഈ സ്വാതന്ത്ര്യദിനത്തില്‍ ജമ്മു കശ്മീരിലെ  എല്ലാ പഞ്ചായത്തുകളിലും ത്രിവര്‍ണ്ണ പതാക ഉയര്‍ത്തുമെന്ന് ആഭ്യന്തര സഹമന്ത്രി ജി കിഷന്‍ റെഡ്ഡി. ആഗസ്റ്റ് പതിനഞ്ചിന് പതാക ഉയര്‍ത്തുന്ന കാര്യത്തില്‍  എല്ലാ പഞ്ചായത്തുകള്‍ക്കും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും റെഡ്ഡി പറഞ്ഞു. ഇത് കൂടാതെ കശ്മീര്‍ ജനത അവരുടെ വീടിന് മുകളിലും ത്രിവര്‍ണ പതാക ഉയര്‍ത്തണമെന്നും കേന്ദ്രസഹമന്ത്രി അഭ്യര്‍ത്ഥിച്ചു.

ALSO READ: സംസ്ഥാനത്ത് ഒറ്റദിവസം കൊണ്ട് കിട്ടിയത് കഴിഞ്ഞ വര്‍ഷം ഉണ്ടായ മഹാപ്രളയത്തിന് തുല്യമായ മഴ : കണക്കുകള്‍ പുറത്തുവിട്ട് കാലാവസ്ഥാ നിരീക്ഷണ വിഭാഗം

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം കശ്മീരിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്ത മന്ത്രി പ്രദേശത്ത് സ്ഥിതിഗതികള്‍ സാധാരണനിലയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്നും അറിയിച്ചു. ആളുകള്‍ വീടുകള്‍ വിട്ട് പുറത്തുവരുന്നുണ്ട്. എ്ന്നാല്‍ എവിടെയും  ഒരു തരത്തിലുള്ള അസ്വസ്ഥതകളും കാണുന്നില്ലെന്നും ജമ്മു കശ്മീരില്‍  വലിയ തോതില്‍ സൈന്യത്തെ വിന്യസിച്ചത് തുടരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി

ALSO READ: പുഴയുടെ തീരത്ത് കുടുങ്ങിയ പിഞ്ചുകുഞ്ഞിനെയും ഗർഭിണിയായ യുവതിയെയും അതിസാഹസികമായി രക്ഷിച്ചു; രക്ഷാപ്രവർത്തകർക്ക് കൈയ്യടിച്ച് ജനങ്ങൾ, ദൃശ്യങ്ങൾ

കശ്മീര്‍ വിഷയത്തില്‍ ഏതറ്റം വരെ പോകുമെന്നും എന്ത് ചെയ്യാനും മടിയില്ലെന്നും  പാക് സര്‍ക്കാര്‍ പരസ്യമായി പറഞ്ഞിരിക്കുകയാണ്.  അതിനാല്‍  മുന്‍കരുതല്‍ നടപടിയായി ജാഗ്രത പാലിക്കേണ്ടതുണ്ട്, അര്‍ദ്ധസൈനികരെ വിന്യസിക്കേണ്ടത് അത്യാവശ്യമായിരുന്നെന്നും റെഡ്ഡി ചൂണ്ടിക്കാട്ടി. നാഷണല്‍ കോണ്‍ഫറന്‍സ് (എന്‍സി) നേതാവ് ഫാറൂഖ് അബ്ദുല്ലയെ കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും എവിടെയും പോകുന്നത് തടയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും ജമ്മു കശ്മീരിലെ അന്തരീക്ഷം വഷളാകാതിരിക്കാന്‍ ചില നേതാക്കളെ കസ്റ്റഡിയിലെടുക്കേണ്ടി വന്നെന്ന് അദ്ദേഹം സമ്മതിച്ചു.  ഈ മാസം അവസാന ആഴ്ചയില്‍ താന്‍  ജമ്മു കശ്മീര്‍  നേരിട്ട്  സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ അവലോകനം ചെയ്യുമെന്നും രെഡ്ഡി പറഞ്ഞു. ജമ്മു കശ്മീരിലെ ജനങ്ങള്‍ രാജ്യത്തിന്റെ വികസനത്തിന് പങ്കാളികളാകുമെന്നാണ് പ്രതീക്ഷയെന്നും കേന്ദ്രആഭ്യന്തര സഹമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button