കോഴിക്കോട്: സംസ്ഥാനത്ത് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത് കാല്‍ ലക്ഷം പേര്‍ . ക്യാമ്പില്‍ അവശ്യവസ്തുക്കള്‍ കിട്ടാനില്ലെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. കാല്‍ലക്ഷത്തോളം പേര്‍ ദുരിതാശ്വാസക്യാംപുകളില്‍ അഭയം പ്രാപിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങളും അറിയിച്ചു. അതേസമയം ഭൂരിപക്ഷം ദുരിതാശ്വാസ ക്യാംപുകളിലും അവശ്യവസ്തുകള്‍ക്ക് ക്ഷാമം നേരിടുന്നതായി പരാതിയുണ്ട്. കോഴിക്കോട്ടെ 280-ഓളം ക്യാംപുകളില്‍ അവശ്യവസ്തുകള്‍ക്ക് ക്ഷാമമുണ്ടെന്നാണ് വിവരം. വയനാട്ടിലും മലപ്പുറത്തും ഇതേ അവസ്ഥയാണ്.
മഹാപ്രളയത്തിലുണ്ടായതിലും വളരെ വലിയ നാശനാഷ്ടങ്ങളാണ് കാലവര്‍ഷക്കെടുതിയില്‍ വടക്കന്‍ ജില്ലകളിലുണ്ടായത്. ഇന്നേ വരെ വെള്ളപ്പൊക്കം ഉണ്ടാവാതിരുന്ന മേഖലയിലെ പല പ്രദേശങ്ങളിലും ഇക്കുറി ആള്‍പ്പൊക്കത്തില്‍ വെള്ളമെത്തി. ദുരിതാശ്വാസ ക്യാംപുകളിലെത്തിയവരില്‍ വലിയൊരു വിഭാഗം ഇതാദ്യമായി പ്രളയത്തെ നേരിടുന്നവരാണ്. വെള്ളപ്പൊക്കം രൂക്ഷമായ ഇന്നലെ രാത്രി മാത്രം കോഴിക്കോട് നഗരത്തില്‍ 24 ക്യാംപുകളാണ് തുറന്നത്. ബാണാസുരസാഗര്‍ ഡാം കൂടി തുറന്നതോടെ വയനാട്ടില്‍ കൂടുതല്‍ പേര്‍ ക്യാംപുകളിലെത്തുമോ എന്ന ആശങ്കയുമുണ്ട്. ഇതിനിടയിലാണ് ദുരിതാശ്വാസ ക്യാംപുകളില്‍ അവശ്യ വസ്തുകള്‍ ലഭിക്കാത്ത അവസ്ഥ നേരിടുന്നത്.
Post Your Comments