റായ്പൂർ: കാശ്മീർ സ്‌ത്രീകളെ കരുതിക്കൂട്ടി അപമാനിക്കാൻ സമൂഹ മാധ്യമങ്ങൾ വഴി അശ്ലീല വീഡിയോ ഷെയർ ചെയ്ത കോൺഗ്രസ് നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഛത്തീസ് ഗഡിലെ ബിലാസ്പൂർ ജില്ല കോൺഗ്രസ് കമ്മിറ്റി ജോയിന്റ് സെക്രട്ടറി പവൻ ദൂബെയാണ് അറസ്റ്റിലായത്. വ്യാഴാഴ്ച്ച വൈകുന്നേരത്തോടെയാണ് പവൻ പൊലീസ് പിടിയിലായത്.
ALSO READ: മുന്‍ എം.പി ബി.ജെ.പിയില്‍ ചേര്‍ന്നു
പാർട്ടി കാര്യങ്ങൾ ചർച്ച ചെയ്യാനായി സ്ഥലത്തെ കോൺഗ്രസ് പ്രവർത്തകർ ചേർന്ന് സൃഷ്‌ടിച്ച ഗ്രൂപ്പാണിത്. വീഡിയോ പ്രചരിപ്പിച്ചതിനെ തുടർന്ന് ഗ്രൂപ്പിലുണ്ടായിരുന്ന സ്ത്രീകൾ ഇയാൾക്കെതിരെ പൊലീസിൽ പരാതി നൽകി. ആർട്ടിക്കിൾ 370 റദ്ദാക്കിയ ശേഷമുള്ള കശ്മീരിലെ ഫസ്റ്റ് ട്രന്റ് അടിക്കുറിപ്പോടെയാണ് ദൂബെ വീഡിയോ ഷെയർ ചെയ്തത്
ALSO READ: സുഷമാസ്വരാജിന്റെ വിയോഗം; നടുക്കം വിട്ടുമാറാതെ കുവൈറ്റിലെ ഇന്ത്യന്‍ പ്രവാസികൾ
അശ്ലീലം പ്രചരിപ്പിച്ചതിന് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 292 വകുപ്പ് പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഐ.ടി ആക്ടിലെ വകുപ്പുകളും ഇയാൾക്കെതിരെ പൊലീസ് ചുമത്തിയിട്ടുണ്ട്.
Post Your Comments