മലപ്പുറം: കവളപ്പാറയിലുണ്ടായ ഉരുള്‍പൊട്ടൽ കേരളത്തിന്റെ നൊമ്പരമായി മാറിയിരിക്കുകയാണ്. 80 ഓളം വീടുകള്‍ തകര്‍ന്നിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. മുത്തപ്പന്‍ കുന്നിടിഞ്ഞ് ആ മണ്ണിനിടയില്‍ ഒരുപാട് പേരാണ് കുടുങ്ങിക്കിടക്കുന്നത്. ‘കാതടപ്പിക്കുന്ന ഒരു ശബ്ദം കേട്ടത് മാത്രമേ ഓര്‍മയുള്ളൂ. നിമിഷങ്ങള്‍ക്കുള്ളില്‍ എല്ലാം തകര്‍ന്ന് തരിപ്പണമായി’ എന്നാണ് ദുരന്തം നേരിൽ കണ്ട ഒരാൾ വ്യക്തമാക്കുന്നത്.
Read also: കവളപ്പാറയില്‍ രക്ഷാപ്രവര്‍ത്തനം നിലയ്ക്കുന്നു; കൂടുതല്‍ സൈന്യം എത്തുന്നു
‘പത്തടി താഴ്ചയില്‍ എന്റെ പെങ്ങളുടെ കുട്ടിയുണ്ട്. ജെസിബി കൊണ്ട് അശ്രദ്ധമായി മണ്ണ് മാന്താനും സാധിക്കില്ല. കുട്ടികളടങ്ങുന്ന ഒരു കുടുംബത്തിലെ 9 പേരെ നഷ്ടമായിട്ടുണ്ട്. രണ്ട് കുട്ടികളെ ഇന്നലെ കണ്ടെടുത്തു. വീടിനുള്ളില്‍ ഭാര്യയുണ്ടെന്ന് പറയുന്നുണ്ടെങ്കിലും രക്ഷപെടുത്താനായില്ല. ശബ്ദം കേട്ടുകൊണ്ട് നില്‍ക്കാനെ സാധിച്ചുള്ളൂ. കണ്ണടച്ച് തുറന്നപ്പോള്‍ ഞങ്ങളെല്ലാവരും ഒരു ദ്വീപിലകപ്പെട്ട പോലെയായി’- ദുരന്തത്തിന്റെ സാക്ഷികളുടെ നെഞ്ച് പിടയുന്ന വാക്കുകളാണിത്.
Post Your Comments