KeralaLatest News

കനത്ത മഴ: ജില്ലകൾക്ക് അടിയന്തിര ധന സഹായം പ്രഖ്യാപിച്ചു

തിരുവനതപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മഴക്കെടുതി രൂക്ഷമായ ജില്ലകൾക്ക് അടിയന്തിര ധന സഹായം ഏർപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഓരോ ജില്ലകൾക്കും 22.5 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ദുരന്ത നിവാരണ പ്രതികരണ ഫണ്ടിൽ നിന്നാണ് തുക കണ്ടെത്തിയത്.

ALSO READ: ഇടുക്കിയിൽ മഴക്ക് ശമനമില്ലെങ്കിലും ഡാമിലെ ജലനിരപ്പ് മുപ്പത് ശതമാനം മാത്രം

അതേസമയം സംസ്ഥാനത്ത് മിക്ക ജില്ലകളിലും മഴ ശക്തമായി തുടരുകയാണ്. കനത്ത മഴയിലും, മണ്ണിടിച്ചിലും മരണം 29 ആയി ഉയർന്നു. നിരവധിപേരെ കാണാതായി. പുത്തുമലയിലും, കവളപ്പാറയിലും നിരവധിപേർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നുവെന്നാണ് റിപ്പോർട്ട്.

ALSO READ: ചാലക്കുടി പുഴയിലെ ജലനിരപ്പ് താഴ്ന്നു; ജില്ലയിൽ കനത്ത മഴയ്ക്ക് നേരിയ ശമനം

കനത്ത മഴ ഉണ്ടാകുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ആഗസ്റ്റ് 9 ന് എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലും ആഗസ്റ്റ് 10 ന് എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട് വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. ആഗസ്റ്റ്10ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലും ആഗസ്റ്റ് 11ന് എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലും, ആഗസ്റ്റ് 13ന് എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button