KeralaLatest News

അട്ടപ്പാടിയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു; ഗര്‍ഭിണിയായ യുവതിയെ രക്ഷപെടുത്തി

പാലക്കാട്: പുഴകള്‍ കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് ഒറ്റപ്പെട്ട അട്ടപ്പാടിയില്‍ നിന്നും ഗര്‍ഭിണിയെയും മറ്റുള്ളവരെയും പുറത്തെത്തിച്ചു. നെല്ലിപ്പുഴ, കുന്തിപ്പുഴ എന്നീ നദികള്‍ കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്നാണ് അട്ടപ്പാടി മേഖല ഒറ്റപ്പെട്ടുപോയത്.

ALSO READ: ‘ജീവന്‍ പണയംവെച്ചാണ് വഞ്ചിയില്‍ പോകുന്നത്. മറ്റു മാര്‍ഗങ്ങള്‍ ഒന്നും ഇല്ല’; ബൈജുവിന്റെ ജീവന്‍ പൊലിഞ്ഞതിങ്ങനെ

ദേശീയദുരന്തനിവാരണസേന, ഫയര്‍ഫോഴ്‌സ്, പോലീസ്, നാട്ടുകാര്‍ എന്നിങ്ങനെ എല്ലാവരും ചേര്‍ന്നുള്ള കൂട്ടായ രക്ഷാപ്രവര്‍ത്തനമാണ് ഇപ്പോള്‍ അട്ടപ്പാടിയില്‍ നടക്കുന്നത്. ഒറ്റപ്പെട്ട അട്ടപ്പാടിയില്‍ നിന്നും ദേശീയ ദുരന്തനിവാരണസേനയും ഫയര്‍ഫോഴ്‌സും പോലീസും ചേര്‍ന്ന് ഗര്‍ഭിണിയെ അതിസാഹസികമായി രക്ഷപ്പെടുത്തി. കുലംകുത്തി ഒഴുകുന്ന ഭവാനിപ്പുഴക്ക് കുറുകെ റോപ്പ് കെട്ടിയ ശേഷം ഗര്‍ഭിണിയെ സാഹസികമായി ഇക്കരെ കൊണ്ടിറക്കുകയായിരുന്നു. തുടര്‍ന്ന് ഇവരുടെ ഭര്‍ത്താവ് ഒരുവയസുള്ള കുഞ്ഞ് മറ്റ് കുടുംബാംഗങ്ങള്‍ എന്നിവരെയും അതിസാഹസികമായി രക്ഷപെടുത്തി.

ALSO READ: കവളപ്പാറയില്‍ രക്ഷാപ്രവര്‍ത്തനം നിലയ്ക്കുന്നു; കൂടുതല്‍ സൈന്യം എത്തുന്നു

അട്ടപ്പാടിയിലെ മുച്ചിക്കടവില്‍ എട്ട് കുട്ടികളടക്കം മുപ്പത് പേര്‍ കുടുങ്ങിക്കിടക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ഊരുമായി ബന്ധിപ്പിക്കുന്ന തൂക്ക് പാലം തകര്‍ന്നതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്കും ഇവടേക്ക് എത്താനാകുന്നില്ല. ഗര്‍ഭിണിയടക്കം ചികിത്സാ സഹായം ആവശ്യമുള്ള ആറ് പേരെ നാട്ടുകാര്‍ വനത്തിലൂടെ പുറത്തെത്തിക്കുകയായിരുന്നു. അട്ടപ്പാടിയിലെ ഊരുകളില്‍ കുടുങ്ങിയവര്‍ക്ക് അവശ്യസാധനങ്ങള്‍ എത്തിക്കാനുള്ള ശ്രമം തുടരുകയാണ്. ഊരുകളുമായി ബന്ധിപ്പിക്കുന്ന പാലങ്ങള്‍ തകര്‍ന്നതിനാല്‍ കയറ് കെട്ടിയാണ് സാധനങ്ങള്‍ എത്തിക്കുന്നത്. ഒറ്റപ്പെട്ടെങ്കിലും ആളുകള്‍ സുരക്ഷിതരെന്ന് അഗളി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഹിദായത്തുള്ള പറഞ്ഞു.

ALSO READ: പേമാരി; ഒടുവില്‍ വയനാട്ടിലേക്ക് എംപി രാഹുല്‍ ഗാന്ധിയെത്തുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button