
‘മൊബൈല്‍ ക്യാമറയുമായി ഇറങ്ങേണ്ട ടൂറിസ്റ്റ് സെന്റര്‍ അല്ല അത്. ഏത് നിമിഷവും ആ വീഡിയോ പിടിത്തക്കാരെയുമായി ചാലിയാര്‍ പതഞ്ഞൊഴുകി കുത്തിയൊലിച്ച് പോകാം. അപകടങ്ങള്‍ വിളിച്ച് വരുത്തരുത്.’-ഡോ. ഷിംന അസീസിന്റെ മുന്നറിയിപ്പാണിത്. ഈ പ്രളയത്തിലും ചിലര്‍ അപകടകരമാംവിധം സെല്‍ഫിയെടുക്കലും വീഡിയോയെടുക്കലുമാണ്. ഇത്തരം ദൃശ്യങ്ങള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് ഡോക്ടറുടെ മുന്നറിയിപ്പ്. തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്താണ് ഷിംനയുടെ കുറിപ്പ്.
ALSO READ: പ്രളയം മൂലം ട്രെയിന്‍ യാത്ര മുടങ്ങിയവര്‍ക്ക് റീഫണ്ടിന് അപേക്ഷിക്കാം
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം.
നോക്കൂ… പ്രളയമൊരു കൗതുകമോ കാഴ്ചയോ അല്ല. ഈ ദൃശ്യം മലപ്പുറം ജില്ലയിലെ അരീക്കോട് പാലത്തിന്റെ മുകളില്‍ നിന്നുമുള്ളതാണ് (Source വാട്ട്സപ്പാണ്. ഇനി സ്ഥലം അതല്ലെങ്കില്‍ പോലും ഇതൊന്നും പാടില്ല). നിറഞ്ഞൊഴുകുന്നത് ചാലിയാറാണ്. മൊബൈല്‍ ക്യാമറയുമായി ഇറങ്ങേണ്ട ടൂറിസ്റ്റ് സെന്റര്‍ അല്ല അത്. ഏത് നിമിഷവും ആ വീഡിയോ പിടിത്തക്കാരെയുമായി ചാലിയാര്‍ പതഞ്ഞൊഴുകി കുത്തിയൊലിച്ച് പോകാം. അപകടങ്ങള്‍ വിളിച്ച് വരുത്തരുത്.
https://www.facebook.com/DrShimnaAzeez/videos/648743562291921/
ചാനല്‍ ക്യാമറകള്‍ അത്രയേറെ zoom ചെയ്യാന്‍ സാധിക്കുന്ന മികച്ച ടെക്നോളജിയോട് കൂടിയവയാണ്. അവര്‍ സുരക്ഷിത അകലത്ത് നിന്നുമാണ് വീഡിയോകളെടുക്കുന്നത്. കൈയിലെ മൊബൈല്‍ ക്യാമറയുമായി അത് അനുകരിക്കാന്‍ ശ്രമിക്കുന്നത് വലിയ മണ്ടത്തരമാണ്. അപകടസാധ്യത വളരെയേറെ കൂടുതലാണ്. ദയവായി ചെയ്യരുത്.
ഇത്രയൊക്കെ ശ്രദ്ധിച്ചിട്ടും കഴിഞ്ഞ വര്‍ഷം മാതൃഭൂമി ചാനലിന് രണ്ടുപേരെ നഷ്ടപ്പെട്ടത് ഓര്‍ക്കുന്നുണ്ടാകുമല്ലോ…
സൂക്ഷിക്കൂ…
Post Your Comments