KeralaLatest News

പ്രളയം മൂലം ട്രെയിന്‍ യാത്ര മുടങ്ങിയവര്‍ക്ക് റീഫണ്ടിന് അപേക്ഷിക്കാം

കൊച്ചി: പ്രളയം മൂലം ട്രെയിന്‍ യാത്ര മുടങ്ങിയവര്‍ക്ക് റീഫണ്ടിന് അപേക്ഷിക്കാം. സ്റ്റേഷനുകളില്‍നിന്നും ലഭിക്കുന്ന ടിഡിആര്‍ (ടിക്കറ്റ് ഡിപ്പോസിറ്റ് റെസീപ്റ്റ്) ഉപയോഗിച്ചാണ് റീഫണ്ടിന് അപേക്ഷിക്കാൻ കഴിയുക. ഒക്ടോബര്‍ 15 വരെയാണ് ടിഡിആര്‍ ലഭിക്കുക. യുടിഎസ് ഓണ്‍ മൊബൈല്‍ ആപ് വഴി ടിക്കറ്റ് ബുക്ക് ചെയ്തവര്‍ പണം തിരികെ ലഭിക്കാന്‍ cospm@sr.railnet.gov.in എന്ന ഇമെയില്‍ വിലാസത്തിലേക്ക് ടിക്കറ്റ് നമ്പറും യാത്ര റദ്ദാക്കാനുള്ള കാരണവും വ്യക്തമാക്കി ഇ മെയില്‍ അയയ്ക്കണം. അല്ലെങ്കിൽ ചീഫ് കൊമേഴ്‌സ്യല്‍ മാനേജര്‍, പാസഞ്ചര്‍ മാര്‍ക്കറ്റിങ്, സതേണ്‍ റെയില്‍വേ. മൂര്‍ മാര്‍ക്കറ്റ്, ചെന്നൈ 600003 എന്ന വിലാസത്തിലും അയച്ചാൽ മതിയാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button