KeralaLatest News

വെള്ളക്കെട്ട് തുടരുന്നു; നെടുമ്പാശ്ശേരി വിമാനത്താവളം തുറക്കുന്നത് നീട്ടി

കൊച്ചി: കനത്ത മഴയിൽ സമീപത്തെ പുഴയിൽ നിന്ന് വെള്ളം കയറിയതിനാൽ ഇന്നലെ അടച്ചിട്ട നെടുമ്പാശ്ശേരി വിമാനത്താവളം തുറക്കുന്നത് നീട്ടി. ഞായറാഴ്ച്ച വരെ വിമാനത്താവളം അടച്ചിടുമെന്നാണ് ലഭിക്കുന്ന വിവരം. വിമാന താവളത്തിനുള്ളിൽ ശക്തമായ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുന്നതിനാലാണ് ഞായറാഴ്ച്ച വരെ വിമാനത്താവളം അടച്ചിടാൻ തീരുമാനിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.

ALSO READ: പ്രളയം: ബി.ജെ.പി പ്രവര്‍ത്തകരോട് അഡ്വ.പി.എസ് ശ്രീധരൻ പിള്ളയുടെ ആഹ്വാനം

കഴിഞ്ഞ പ്രളയത്തിൽ റൺവേയിലടക്കം വെള്ളം കയറിയതിനെ തുടർന്ന് നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചിട്ടിരുന്നു.

ALSO READ: വയനാട് ഉരുൾപൊട്ടൽ: പുത്തുമലയിൽ മരണം ഏഴായി

അതേസമയം, വിമാനത്താവള० താൽകാലികമായി അടക്കുകയു० വിമാനങ്ങൾ വഴിതിരിച്ചുവിടുകയു० ചെയ്യുന്ന സാഹചര്യത്തിൽ യാത്രക്കാർക്ക് സ०സ്ഥാനത്തെ മറ്റ് വിമാനത്താവളങ്ങളിൽ എത്തുന്നതിനും അവിടങ്ങളിൽ നിന്ന് മറ്റ് സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാനും കെഎസ്ആർ.ടിസി സ്പെഷ്യൽ സർവീസ് നടത്താൻ ഗതാഗത വകുപ്പ് മന്ത്രി നിർദ്ദേശം നല്ർകിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button