വെള്ളറട : കേരളത്തെ ഞെട്ടിച്ച ഒരു കൊലപാതകമായിരുന്നു അമ്പൂരി രാഖി കൊലക്കേസ്. ഇപ്പോള്‍ ഇതുമായി ബന്ധപ്പെട്ട് മറ്റൊരു വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. അമ്പൂരിയില്‍ കൊലചെയ്യപ്പെട്ട രാഖിയുടെ മൃതദ്ദേഹം മറവ് ചെയ്ത കുഴിയില്‍ വെള്ളം നിറഞ്ഞ് മണ്ണ് ഇടിഞ്ഞു വീണ് സമീപത്തെ വീടിന്റെ ഒരുഭാഗം തകര്‍ന്നു. സൈനികന്‍ അഖിലിന്റെ തട്ടാംമുക്കിലുള്ള പുതിയവീടിന്റെ പിന്‍ഭാഗത്തെ മണ്ണും കരിങ്കല്‍കെട്ടുമാണ് സമീപത്തെ താമസക്കാരനായ സജിയുടെ വീട്ടിലേക്ക് ഇന്നലെ പുലര്‍ച്ചെ ഇടിഞ്ഞു മറിഞ്ഞത്.
വീടിനോട് ചേര്‍ന്നുണ്ടായിരുന്ന ശുചിമുറി തകര്‍ന്നു. വീടിനുചുറ്റും മലിനജലവും മണ്ണും നിറഞ്ഞിരിക്കുകയാണ്. കൊലചെയ്യപ്പെട്ട രാഖിയുടെ മൃതദേഹം കണ്ടെടുത്തതിനു ശേഷം മറവുചെയ്തിരുന്ന കുഴി പൊലീസ് മണ്ണിട്ടുമൂടാത്തതാണ് വെള്ളംകെട്ടി മണ്ണിടിയാന്‍ കാരണമായതെന്നാണ് ആരോപണം. 2 വട്ടം തെളിവെടുപ്പ് നടത്തിയിട്ടും അന്വേഷണസംഘം കുഴിമൂടിയില്ല.
കുഴിയില്‍ കെട്ടിനിന്ന വെള്ളത്തോടൊപ്പം ചുറ്റുമുണ്ടായിരുന്ന മണ്ണും ഇടിഞ്ഞുപോയി. ചരിഞ്ഞ പുരയിടത്തിന്റെ താഴ്ഭാഗത്ത് മൂലയില്‍ കല്ലടുക്കിനോട് ചേര്‍ന്നായിരുന്നു കുഴിയെടുത്തിരുന്നത്. കൊലയ്ക്കു മുന്‍പ് മൃതദേഹം മറവുചെയ്യാനായി കുഴിയെടുക്കുമ്പോള്‍ സജി കണ്ടിരുന്നു. കുഴിയെടുക്കുന്നത് എന്തിനെന്ന് ചോദിച്ചപ്പോള്‍ ഒരു പ്രത്യേകതരം മരം നടാനെന്നായിരുന്നു പ്രതികള്‍ നല്‍കിയ മറുപടി.
Post Your Comments