MollywoodLatest NewsKerala

ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

ന്യൂഡൽഹി: 66ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മഹാനടി എന്ന ചിത്രത്തിലെ അഭിനയത്തിന് കീർത്തി സുരേഷിന് മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചു. മികച്ച പ്രൊഡക്ഷൻ ഡിസൈനുള്ള പുരസ്‌കാരം മലയാള ചിത്രം കമ്മാര സംഭവം നേടി. ജോജുവിനും സാവിത്രിക്കും അംഗീകാരം. ജോസഫ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ജോജു ജോർജിന് പ്രത്യേക പരാമർശം ലഭിച്ചത്. സുഡാനി ഫ്രം നെെജീരിയ എന്ന ചിത്രത്തിലെ പ്രകടനത്തിന് സാവിത്രിക്കും പ്രത്യേക പരാമർശം. എം.ജി രാധാകൃഷ്ണനാണ് മികച്ച കാമറ മാൻ.

ആയുഷ്മാൻ ഖുറാനയും (അന്ധദുൻ) വിക്കി കൗശലുമാണ് (ഉറി) മികച്ച നടന്മാർ. ഉറി: ദി സർജിക്കൽ സ്ട്രൈക്കിന്റെ സംവിധായകൻ ആദിത്യ ധറാണ് മികച്ച സംവിധായകൻ.

സക്കരിയ സംവിധാനം ചെയ്ത.സുഡാനി ഫ്രെം നൈജീരിയയാണ് മികച്ച മലയാള ചിത്രം. മികച്ച തെലുങ്ക് ചിത്രം: മഹാനടി. മികച്ച ഹിന്ദി ചിത്രം അന്ധാഥുന്‍. മികച്ച ആക്ഷന്‍, സ്‌പെഷല്‍ എഫക്ട്‌സ് ചിത്രത്തിനുള്ള പുരസ്‌കാരം കെജിഎഫിന്. മികച്ച സംഗീത സംവിധായകന്‍: സഞ്ജയ് ലീല ബന്‍സാലി (പത്മാവത്). മികച്ച സഹനടനുള്ള പുരസ്കാരം ആനന്ദ് കിർകിരെയും (പുബാക്ക്) മികച്ച സഹനടിക്കുള്ള പുരസ്കാരം സുലേഖയും (ബദായി ഹൊ) സ്വന്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button