യാത്രക്കിടെ വിമാനം തകര്‍ന്നു. എന്നാല്‍ ധൈര്യശാലിയായ പൈലറ്റ് വിമാനത്തിലെ പാരച്ചൂട്ട് വഴി രക്ഷപ്പെട്ടു. പിന്നീട് തനിക്ക് പറ്റിയ അപകടത്തെ കുറിച്ചും രക്ഷപ്പെടുന്നതിനെ കുറിച്ചും അദ്ദേഹം വ്ളോഗാക്കി. കനേഡിയന്‍ പൈലറ്റാണ് ന്യൂഫൗണ്ട് ലാന്‍ഡില്‍ നിന്ന് ക്യുബക് സിറ്റിയിലേക്കുള്ള യാത്രയ്ക്കിടെ അപകടത്തില്‍പ്പെട്ടത്. മാറ്റ് എന്ന പൈലറ്റ് പറത്തിയ ചെറുവിമാനം എന്ജിന് തകരാര്‍ മൂലം കാട്ടില്‍ തകര്‍ന്ന് വീഴുകയായിരുന്നു. സാറ്റ്ലൈറ്റ് ഫോണിലൂടെ സഹായമഭ്യര്‍ത്ഥിച്ച മാറ്റിനെ അഞ്ച് മണിക്കൂറിന് ശേഷം കനേഡിയന്‍ എയര്‍ഫോഴ്സ് രക്ഷപ്പെടുത്തുകയായിരുന്നു. എന്നാല്‍ ഈ സമയമത്രയും മാറ്റ് വീഡിയോ ചിത്രീകരിച്ചു. മറ്റുള്ളവര്‍ക്ക് പാഠമാക്കട്ടെ എന്നു പറഞ്ഞാണ് മാറ്റ് വിഡിയോ ചിത്രീകരിക്കുന്നത്. 5 മണിക്കൂറിലെ പ്രസ്ക്ത ഭാഗങ്ങളാണ് വ്ലോഗില്‍ മാറ്റ് പറയുന്നതും. രക്ഷാപ്രവര്‍ത്തകരുടെ ശ്രദ്ധയില്‍പ്പെടാന്‍ പുകയുണ്ടാക്കുന്നതും അവര്‍ മാറ്റിനെ കണ്ടെത്തുമ്പോഴുള്ള സന്തോഷവുമെല്ലാം വിഡിയോയില്‍ ദൃശ്യമാണ്. എന്തായാലും മാറ്റിന്റെ വീഡിയോ വൈമാനിക വിദ്യാര്‍ത്ഥികള്‍ക്ക് ഒരു സഹായമാകും.
Post Your Comments