KeralaLatest News

മൈക്ക് വച്ച് വിളിച്ച് പറഞ്ഞിട്ടും ആളുകൾ മാറാൻ തയ്യാറാകുന്നില്ലെന്ന് ഇ പി ജയരാജന്‍

കണ്ണൂര്‍: എല്ലാ നദികളും കരകവിഞ്ഞ കണ്ണൂരില്‍ 71 ക്യാമ്പുകളുണ്ടെന്നും വിവിധ ക്യാമ്പുകളിലായി 8000 ത്തോളും ആളുകളുണ്ടെന്നും വ്യക്തമാക്കി മന്ത്രി ഇ പി ജയരാജന്‍. മാറിത്താമസിക്കാന്‍ വൈമുഖ്യം കാണിക്കുന്നത് അപകടമുണ്ടാക്കും. ചില സ്ഥലങ്ങളിൽ മൈക്ക് വച്ച് വിളിച്ച് പറഞ്ഞിട്ടും ആളുകൾ വീടുകളില്‍ നിന്ന് മാറാൻ ആളുകൾ തയ്യാറാകുന്നില്ല. വീടിനോടുള്ള വൈകാരിക ബന്ധം കാരണം പലരും മാറാന്‍ മടിക്കുകയാണെന്നും ഈ സ്ഥിതി മാറണമെന്നും അദ്ദേഹം പറയുകയുണ്ടായി.
മഴക്കെടുതിയില്‍ കണ്ണൂരില്‍ മൂന്നുപേര്‍ മരിക്കുകയും ഒരാളെ കാണാതാകുകയും ചെയ്‌തിട്ടുണ്ട്‌. കണ്ണൂരിൽ ശ്രീകണ്ഠാപുരം അടക്കം പുഴയോട് ചേർന്ന നഗരങ്ങൾ വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button