കുറ്റ്യാടി: സംസ്ഥാനം മഴപ്പേടിയില്‍. വീണ്ടുമൊരു മഹാപ്രളയത്തെ നേരിടാതിരിക്കാനുള്ള മുന്‍കരുതലിലാണ് സര്‍ക്കാര്‍. എന്നാല്‍ ചില സ്ഥലങ്ങളില്‍ സര്‍ക്കാരിന് സഹായ സംഘത്തെ എത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇപ്പോഴിതാ കനത്ത മഴയെ തുടര്‍ന്ന് കുറ്റ്യാടി വെള്ളത്തില്‍ മുങ്ങിയ സാഹചര്യത്തില്‍ സഹായ അഭ്യര്‍ത്ഥനയുമായി കുറ്റ്യാടി എം.എല്‍.എ പാറക്കല്‍ അബ്ദുള്ള രംഗത്തെത്തിയിരിക്കുകയാണ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എം.എല്‍.എ സഹായം അഭ്യര്‍ത്ഥിച്ചത്.
ALSO READ: ഒഴുക്കില്‍പ്പെട്ടയാളെ രക്ഷിക്കാനിറങ്ങി; കനത്ത മഴയില്‍ കാണാതായ രണ്ടുപേരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തി
”ഞങ്ങളെ രക്ഷിക്കൂ , ആവശ്യത്തിന് രക്ഷാ പ്രവര്‍ത്തക സംവിധാനങ്ങള്‍ ഇതുവരെ കുറ്റ്യാടിയില്‍ എത്തിയിട്ടില്ല. പേരാമ്ബ്രയ്ക്ക് അപ്പുറം ഫയര്‍ ഫോഴ്‌സ് സംവിധാനത്തിന് എത്തിപ്പെടാന്‍ പറ്റാത്ത അവസ്ഥയാണ്. രണ്ട് മരണങ്ങള്‍ സംഭവിച്ചു കഴിഞ്ഞു. നാട്ടുകാരാണ് നിലവില്‍ രക്ഷാ പ്രവര്‍ത്തനം നടത്തുന്നത്. സൈന്യത്തെ കൊണ്ടു വന്ന് രക്ഷാ പ്രവര്‍ത്തനം നടത്തേണ്ട സ്ഥിതിയിലാണ് കുറ്റ്യാടി, ഇതൊരു കുറ്റപ്പെടുത്തലല്ല, ഞങ്ങളുടെ നാടിന്റെ അവസ്ഥയാണ്. സഹായിക്കണമെന്ന് എം.എല്‍.എ ഫേസ്ബുക്കില്‍ കുറിച്ചു.
https://www.facebook.com/Kuttiadymla/posts/650362042150496
ALSO READ: കാലവര്‍ഷക്കെടുതി നേരിടാന്‍ സംസ്ഥാനം സജ്ജമായി;സൈനിക സഹായം ലഭ്യമാകുമെന്ന് റവന്യൂ മന്ത്രി
Post Your Comments