വ്യാജ വാർത്തകൾ സൃഷ്ടിക്കുന്നതിൽ നിന്നും അത് പ്രചരിപ്പിക്കുന്നതിൽ നിന്നും ഒഴിഞ്ഞ് നിൽക്കണമെന്ന് വ്യക്തമാക്കി കേരള പോലീസ്. പെട്രോൾ ലഭ്യമല്ലാത്തതിനാൽ പെട്രോൾ പമ്പുകൾ അടച്ചിടുമെന്ന വ്യാജ വാർത്ത വാട്ട്സ്ആപ് വഴി പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത്തരത്തിലുള്ള വ്യാജ വാർത്തകൾ ഒഴിവാക്കണമെന്നും ട്രോളിലൂടെ കേരള പോലീസ് വ്യക്തമാക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
വ്യാജ വാർത്തകൾ സൃഷ്ടിക്കുന്നതിൽ നിന്നും അത് പ്രചരിപ്പിക്കുന്നതിൽ നിന്നും ദയവായി ഒഴിഞ്ഞു നിൽക്കുക. പെട്രോൾ ലഭ്യമല്ലാത്തതിനാൽ പെട്രോൾ പമ്പുകൾ അടച്ചിടുമെന്ന വ്യാജ വാർത്ത വാട്ട്സ്ആപ് വഴി പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പൊതുജനത്തിന് ആശങ്ക ഉളവാക്കുന്ന ഈ വാർത്ത വ്യാജമാണെന്ന് പെട്രോൾ കമ്പനികൾ അറിയിച്ചിട്ടുണ്ട്.
Post Your Comments