തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയാണ്. വടക്കൻ ജില്ലകളായ മലപ്പുറം, വയനാട്, കണ്ണൂർ, കോഴിക്കോട്, ഇടുക്കി എന്നീ ജില്ലകളിൽ ഉരുൾപൊട്ടൽ ഉണ്ടായി. വയനാട് ജില്ലയിലെ പുത്തുമലയിലും നിലമ്പൂരിലെ കവളപ്പാറയിലും വൻ ഉരുൾപൊട്ടൽ ആണ് ഉണ്ടായത്. സംസ്ഥാനത്ത് ഇതുവരെ 738 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നതായി മുഖ്യ മന്ത്രി പിണറായി വിജയൻ അറിയിച്ചു. 738 ക്യാമ്പുകളിലായി 64013 പേരാണ് ഉള്ളത്.
ALSO READ: മീനച്ചിലാറ്റില്‍ തേങ്ങ പെറുക്കാന്‍ ഇറങ്ങി യുവാവ്, തെറ്റിദ്ധരിച്ചു രക്ഷിക്കാന്‍ ഫയര്‍ ഫോഴ്‌സ് എത്തി
അതേസമയം, കനത്ത മഴയിലും, മണ്ണിടിച്ചിലും മരണം 29 ആയി ഉയർന്നു. നിരവധിപേരെ കാണാതായി. പുത്തുമലയിലും, കവളപ്പാറയിലും നിരവധിപേർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നുവെന്നാണ് റിപ്പോർട്ട്.
ALSO READ: വീണ്ടും ഉരുൾപൊട്ടൽ
കനത്ത മഴ ഉണ്ടാകുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ആഗസ്റ്റ് 9 ന് എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലും ആഗസ്റ്റ് 10 ന് എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട് വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. ആഗസ്റ്റ്10ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലും ആഗസ്റ്റ് 11ന് എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലും, ആഗസ്റ്റ് 13ന് എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
Post Your Comments