KeralaLatest NewsIndia

മീനച്ചിലാറ്റില്‍ തേങ്ങ പെറുക്കാന്‍ ഇറങ്ങി യുവാവ്, തെറ്റിദ്ധരിച്ചു രക്ഷിക്കാന്‍ ഫയര്‍ ഫോഴ്‌സ് എത്തി

സംഭവമൊന്നും അറിയാതെ യുവാവ് തേങ്ങ പെറുക്കിക്കഴിഞ്ഞ് ആറിന്റെ മറുകരയില്‍ എത്തി പോയിരുന്നു.

കോട്ടയം: ടയര്‍ ട്യൂബില്‍ കിടന്ന് മീനച്ചിലാറ്റില്‍ നിന്ന് തേങ്ങ പെറുക്കുകയായിരുന്ന യുവാവ് ഒഴുക്കില്‍പ്പെട്ടുവെന്ന് തെറ്റിദ്ധരിച്ച്‌ രക്ഷിക്കാന്‍ ഫയര്‍ ഫോഴ്‌സ് എത്തി. യുവാവ് ഒഴുക്കില്‍പ്പെട്ടതാണെന്ന് തെറ്റിദ്ധരിച്ച്‌ നാട്ടുകാര്‍ പോലീസിനേയും പോലീസിനെയും ഫയര്‍ ഫോഴ്‌സിനെയും വിവരം അറിയിക്കുകയായിരുന്നു. എന്നാല്‍ സംഭവമൊന്നും അറിയാതെ യുവാവ് തേങ്ങ പെറുക്കിക്കഴിഞ്ഞ് ആറിന്റെ മറുകരയില്‍ എത്തി പോയിരുന്നു.

also read: കുന്നിടിഞ്ഞ് വരുന്നത് കണ്ട് തിരിഞ്ഞോടി മകന്‍: മണ്ണിടിച്ചിലിനിടയില്‍ കുടുങ്ങി അമ്മയും പേരക്കുട്ടിയും : ഞെട്ടിക്കുന്ന സിസി ടിവി ദൃശ്യങ്ങൾ

മുത്തോലി ഇന്‍ഡ്യാര്‍ ജംഗ്ഷന് സമീപം ഇന്നലെ രാവിലെയാണ് സംഭവം. സമൂഹ മാധ്യമങ്ങളിലൂടെ യുവാവ് ഒഴുക്കില്‍പ്പെട്ടുവെന്ന പ്രചരണവും ഉണ്ടായി.നാട്ടുകാരില്‍ ചിലര്‍ യുവാവ് ഒഴുക്കില്‍പ്പെട്ടതായി അഗ്നിശമന സേനയേയും പോലീസിനെയും അറിയിക്കുകയായിരുന്നു. യുവാവ് ഒഴുക്കില്‍പ്പെട്ടുവെന്ന് നാട്ടുകാര്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് ഡി.വൈ.എസ്.പി ഷാജിമോന്‍ ജോസഫിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും അഗ്നിശമന സേനയും സ്ഥലത്ത് എത്തി.

ഇതിനിടെ നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് യുവാവ് തേങ്ങ പെറുക്കാന്‍ ഇറങ്ങിയതാണെന്ന് വ്യക്തമായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button