കോഴിക്കോട്: കേരളം വീണ്ടും മഹാപ്രളയത്തിന്റെ പേടിയില്‍. കനത്ത മഴയില്‍ കുറ്റ്യാടിയില്‍ കാണാതായ രണ്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. കുറ്റ്യാടി സിറാജുല്‍ ഹുദാ മാനേജര്‍ മാക്കൂല്‍ മുഹമ്മദ്, അധ്യാപകന്‍ ഷരീഫ് സഖാഫി എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രിയാണ് ഇവര്‍ അപകടത്തില്‍പ്പെട്ടത്. സിറാജുല്‍ ഹുദാ കോംപൗണ്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തി തിരിച്ചുവരുന്നതിനിടെ ചാലില്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു രണ്ടുപേരും. ഷരീഫ് സഖാഫി ഒഴുക്കില്‍പ്പെട്ടപ്പോള്‍ രക്ഷിക്കാനിറങ്ങിയ മുഹമ്മദും അപകടത്തില്‍പെടുകയായിരുന്നു. രാത്രി ഒരു മണിയോടെ വളയന്നൂരിലെ വീട്ടിലേക്ക് പോവുമ്‌ബോഴാണ് അപകടം. സമീപത്തെ വയല്‍ നിറഞ്ഞ് റോഡില്‍ ഒരാള്‍ പൊക്കത്തില്‍ വെള്ളം കയറിയിരുന്നു. കാല് തെറ്റി വെള്ളത്തില്‍ ആണ്ടു പോവുകയായിരുന്നു. ഒപ്പമുള്ളവര്‍ നീന്തി കരയ്ക്കെത്തി. വെള്ളിയാഴ്ച രാവിലെയോടെ ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു.
അതിനിടെ സംസ്ഥാനത്ത് ഇതിനോടകം 11 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. മലപ്പുറം എടവണ്ണയില്‍ മണ്ണിടിഞ്ഞ് നാലുപേര്‍ മരണപ്പെട്ടു. ഒരുകുടുംബത്തിലെ നാലുപേരാണ് മരിച്ചത്. കണ്ണൂര്‍ ഇരിട്ടിയില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ALSO READ: മീനച്ചിലാര്‍ കരകവിഞ്ഞു; പാലാ നഗരം വെള്ളത്തില്‍ മുങ്ങി
Post Your Comments