KeralaLatest News

ശിവരഞ്ജിത്തും പ്രണവും പുറത്തായപ്പോൾ അമലിന്‌ ഒന്നാംസ്ഥാനം

ഇരിട്ടി: പി.എസ്.സി.യുടെ സിവിൽ പോലീസ് ഓഫീസർ (സി.പി.ഒ.) കെ.എ.പി. നാലാം ബറ്റാലിയൻ പരീക്ഷയിൽ ഒന്നും രണ്ടും റാങ്ക് നേടിയ മുൻ എസ്.എഫ്.ഐ. നേതാക്കളെ പുറത്താക്കിയപ്പോൾ കണ്ണൂർ പടിയൂർ സ്വദേശിയായ എം. അമൽ എഴുത്തുപരീക്ഷയിൽ ഒന്നാംസ്ഥാനത്തെത്തി. വെയിറ്റേജ് മാർക്കില്ലാത്തതിനാൽ റാങ്ക് പട്ടികയിൽ നാലാമനാണ് ഇപ്പോൾ അമൽ.

തലശ്ശേരിയിൽ മിൽമ ബൂത്ത് നടത്തുന്ന ചെമ്മഞ്ചേരി പ്രകാശന്റെയും ഓമനയുടെയും മകനാണ്. ബികോം പാസായശേഷം ഒരുവർഷം കൂലിപ്പണിയെടുത്താണ് അമൽ പി.എസ്.സി. പരീക്ഷയ്ക്കുള്ള കോച്ചിങ് ക്ലാസിൽ പഠിക്കാൻ പണം സ്വരൂപിച്ചത്.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ ശിവരഞ്ജിത്തിനെയും പ്രണവിനെയും പരീക്ഷാക്രമക്കേടിനെത്തുടർന്ന് പി.എസ്.സി. അയോഗ്യരാക്കിയിരുന്നു. റാങ്ക് പട്ടികയിൽ ഒന്നാമതെത്തിയ ശിവരഞ്ജിത്തിന് എഴുത്തുപരീക്ഷയിൽ 78.33 മാർക്കാണ് ലഭിച്ചത്. ഇതിൽ 13.58 മാർക്ക് സ്‌പോർട്സ് വെയിറ്റേജായി കിട്ടിയതാണ്. രണ്ടാംറാങ്കുകാരനായ പ്രണവിന് എഴുത്തുപരീക്ഷയിൽ 78 മാർക്കാണ് ലഭിച്ചത്. ഇവർ അയോഗ്യരാക്കപ്പെട്ടതോടെ 71 മാർക്ക് നേടിയ അമൽ എഴുത്തുപരീക്ഷയിൽ ഒന്നാമനായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button