Latest NewsMollywoodNewsEntertainment

മമ്മൂട്ടിയുടെ അടുത്ത സിനിമയെ കുറിച്ച് വ്യക്തത വരുത്തി ബന്ധപ്പെട്ടവർ

അമൽ നീരദും മമ്മൂട്ടിയും മറ്റൊരു ചിത്രത്തിനായി ഒന്നിക്കുന്നുവെന്ന് അഭ്യൂഹങ്ങൾ

കോവിഡ് മൂലം മലയാള സിനിമാ ലോകവും ആകെ തകിടം മറിഞ്ഞിരുന്നു, ചിത്രീകരണം നടന്നുകൊണ്ടിരുന്ന പല ചിത്രങ്ങളും നിർത്തിവക്കുകയോ, മാറ്റി വക്കുകയോ ചെയ്തിരുന്നു. പല സിനിമാ താരങ്ങളും സോഷ്യൽ മീഡിയയിലടക്കം ഈ സമയത്ത് സജീവമാകുകയും ചെയ്തിരുന്നു.

എന്നാൽ വർഷങ്ങളായി ആരാധകർ മമ്മൂക്കയുടെ ബിലാലിനായുളള കാത്തിരിപ്പിലാണ് , എന്നാൽ ഈ സിനിമയ്ക്ക് മുമ്പ് അമൽ നീരദും മമ്മൂട്ടിയും മറ്റൊരു ചിത്രത്തിനായി ഒന്നിക്കുന്നുവെന്ന് അഭ്യൂഹങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത്തരമൊരു പ്രചാരണം തന്റെ അറിവോടെ അല്ലെന്നും അങ്ങനെയൊന്ന് തീരുമാനിച്ചിട്ടില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് അമൽ നീരദ്. പാൻഡെമിക് അനിശ്ചിതത്വത്തിന്റെ കാലമാണ്. അതിനാൽ, ഭാവി പദ്ധതികളെക്കുറിച്ച് തീരുമാനിച്ചിട്ടില്ലെന്ന് അമൽ തുറന്ന് പറഞ്ഞു.

ഇന്ന് സമൂഹത്തിൽ നിലനിൽക്കുന്ന കോവിഡ് സാഹചര്യങ്ങൾ കണക്കിലെടുത്ത് ആരുടെയും ജീവൻ അപകടത്തിലാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ലെന്ന് – അമൽ നീരദ് പറയുന്നു, അതേസമയം ബിലാലിൻറെ പ്രീപ്രൊഡക്ഷൻ ജോലികൾ പൂർത്തിയായെന്ന് നേരത്തെ തന്നെ മംമ്ത മോഹൻദാസ് വ്യക്തമാക്കിയിരുന്നു. മനോജ് കെ ജയന്‍, ലെന, ഇന്നസെന്റ്, വിജയരാഘവന്‍, ജോയ്മാത്യു, പ്രകാശ് രാജ്, വിനായകന്‍, ചെമ്പന്‍ വിനോദ് എന്നിവരാണ് രണ്ടാം ഭാഗത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളായി വേഷമിടുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button