CinemaMollywoodLatest NewsKeralaNewsEntertainment

‘അച്ഛനോടൊപ്പമാണ് ഞാന്‍ അഭിനയ ജീവിതം ആരംഭിച്ചത്’: ദുല്‍ഖറിനോട് നടി ലക്ഷി ഗോപാലസ്വാമി

അതോടൊപ്പം ദുൽഖറും, ഭാര്യ അമാലും നൽകിയ സർപ്രൈസ് സമ്മാനത്തെ കുറിച്ചും നടി പറയുന്നുണ്ട്. സമ്മാനം തുറക്കുന്ന വീഡിയോയും നടി പങ്കുവെച്ചിട്ടുണ്ട്.

കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ലക്ഷ്മി ഗോപാലസ്വാമി. സോഷ്യൽ മീഡിയയിലൂടെ നടൻ ദുൽഖറിനെ കുറിച്ച് വാചാലയായി നടി രംഗത്തെത്തിയിരിക്കുകയാണ്. അതോടൊപ്പം ദുൽഖറും, ഭാര്യ അമാലും നൽകിയ സർപ്രൈസ് സമ്മാനത്തെ കുറിച്ചും നടി പറയുന്നുണ്ട്. സമ്മാനം തുറക്കുന്ന വീഡിയോയും നടി പങ്കുവെച്ചിട്ടുണ്ട്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.

ലക്ഷ്മിയുടെ വാക്കുകൾ ഇങ്ങനെ. ആ കുറിപ്പിനൊപ്പം ഏറ്റവും മനോഹരമായ സമ്മാനം നല്‍കിയ പ്രിയപ്പെട്ട ദുല്‍ഖറിനും അമാലിനും നന്ദി. പ്രിയ ദമ്പതികളോട് വളരെയധികം സ്‌നേഹവും നന്ദിയും. ഇതെന്നെന്നും ഓര്‍മിക്കും. താരങ്ങൾക്ക് ആശംസയുമായി ആരാധകർ രംഗത്തെത്തിയിട്ടുണ്ട്.

ദുൽഖറിന്റ പുതിയ ചിത്രത്തിൽ ലക്ഷ്മി അഭിനയിക്കുന്നുമുണ്ട്. ഈ ചിത്രം നിർമ്മിക്കുന്നതും നടൻ തന്നെയാണ്. നടനോടുള്ള ചിത്രം പങ്കുവെച്ച് കൊണ്ടാണ് ഈ സന്തോഷം പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുന്നത്.
‘ദുല്‍ഖര്‍ സല്‍മാനൊപ്പം അദ്ദേഹം നിര്‍മിക്കുന്ന ചിത്രത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്. ഇരുപത് വര്‍ഷം മുമ്പ് അദ്ദേഹത്തിന്‍റെ അച്ഛനോടൊപ്പമാണ് ഞാന്‍ അഭിനയ ജീവിതം ആരംഭിച്ചത്’ എന്നാണ് ലക്ഷ്മി ഗോപാലസ്വാമി കുറിച്ചിരുന്നത്‌.

റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനത്തിൽ ദുല്‍ഖര്‍ നായകനാകുന്ന ചിത്രത്തിലാണ് ലക്ഷ്മി ഗോപാലസ്വാമി അഭിനയിക്കുന്നത്. ബോളിവുഡ് താരം ഡയാന പെന്റി ആണ് ചിത്രത്തില്‍ നായിക. ദുല്‍ഖറിന്‍റെ തന്നെ വേഫയറര്‍ ഫിലിംസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button