ശബരിമല: സന്നിധാനത്തെ ഭക്തിലഹരിയിലാക്കി അയ്യപ്പസ്വാമിക്ക് ഇന്ന് നിറപുത്തരി. നിറപുത്തരിക്ക് ആവശ്യമായ നെൽക്കതിരുകൾ എത്തി. അച്ചൻകോവിലിൽ നിന്നും ദേവസ്വം ബോർഡിന്റെയും പാലക്കാട് ജില്ലയിലെ കൊല്ലങ്കോട്ടുനിന്നും അയ്യപ്പസേവാസംഘത്തിന്റെയും നേതൃത്വത്തിൽ ഘോഷയാത്രയായിട്ടാണു നെൽക്കതിരുകൾ എത്തിച്ചത്.
തന്ത്രി കണ്ഠര് രാജീവരുടെ കാർമികത്വത്തിൽ കതിരുകൾ പൂജിച്ച് ശ്രീകോവിലിലും സോപാനത്തും കെട്ടും. പിന്നെ ഭക്തർക്ക് പ്രസാദമായും നൽകും.
ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണന്റെ നേതൃത്വത്തിൽ പമ്പയിൽ എത്തിച്ച കറ്റകൾ ശിരസിലേറ്റിയാണ് ഭക്തർ മലചവിട്ടിയത്. പതിനെട്ടാംപടി കയറി കൊടിമരച്ചുവട്ടിൽ എത്തിയപ്പോൾ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ, അംഗങ്ങളായ കെ.പി.ശങ്കരദാസ്, ഡി.വിജയകുമാർ, എക്സിക്യൂട്ടീവ് ഓഫിസർ ഡി.സുധീഷ്കുമാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ എസ്.ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ച് ആനയിച്ചു.
Post Your Comments