Latest NewsCareerEducation & Career

സീനിയർ റസിഡന്റ് തസ്തികയിൽ കരാർ നിയമനം : വാക്-ഇൻ-ഇന്റർവ്യൂ

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ എൻഡോക്രൈനോളജി വിഭാഗത്തിൽ സീനിയർ റസിഡന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് ആഗസ്റ്റ് 19 ന് വാക്-ഇൻ-ഇന്റർവ്യൂ നടത്തും. രണ്ട് ഒഴിവുകളാണുള്ളത്. വിദ്യാഭ്യാസ യോഗ്യത: ഡി.എം.എൻഡോക്രൈനോളജി, റ്റി.സി.എം.സി. രജിസ്‌ട്രേഷൻ. 70,000 രൂപ പ്രതിമാസ വേതനം ലഭിക്കും. ഇന്റർവ്യൂവിന് ഹാജരാകുന്നവർ ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളും അവയുടെ ഒരു സെറ്റ് സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ രാവിലെ 11ന് ഹാജരാകണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button