Latest NewsKerala

ഭയക്കാനില്ലെങ്കില്‍ പിന്നെ എന്തുകൊണ്ട് സർക്കാർ കേസ് സിബിഐയെ ഏല്‍പ്പിക്കുന്നില്ലെന്ന് ചെന്നിത്തല

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാക്രമക്കേടില്‍ സർക്കാരിനെതിരെ വിമർശനവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാരിന് ഒന്നും ഭയക്കാനില്ലെങ്കില്‍ പിന്നെ എന്തുകൊണ്ടാണ് കേസ് സിബിഐയെ ഏൽപ്പിക്കാത്തതെന്ന് അദ്ദേഹം ചോദിക്കുകയുണ്ടായി. പിഎസ്‌സിയുടെ വിശ്വാസ്യത തകര്‍ന്നിരിക്കുകയാണ്.
കുറ്റവാളികളെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കേസില്‍ നിയമവശങ്ങള്‍ പരിശോധിച്ച്‌ വരുകയാണ്. ഇതുമായി ബന്ധപ്പെട്ട കേസ് നിയമപരമായി നേരിടുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button