Latest NewsOmanGulf

ഒമാനിൽ വാഹനാപകടം : പ്രവാസി മലയാളി മരിച്ചു

സൊഹാർ : വാഹനാപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. ഒമാനിലെ ഫലജിലുണ്ടായ അപകടത്തിൽ ദീർഘകാലമായി ലിവയിലെ ഒരു ഷോപ്പിൽ ജോലി ചെയ്തു വരികയായിരുന്ന മലപ്പുറം മേൽമുറി പട്ടർകടവൻ അലവിക്കുട്ടിയുടെ മകൻ മുഹമ്മദ് എന്ന കുഞ്ഞിപ്പയാണ് (58) മരിച്ചത്. റസിഡൻഷ്യൽ കാർഡ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് ഫലജിൽ നിന്നും റോഡ് മുറിച്ച് കടക്കവെയാണ് അപകടം സംഭവിച്ചത്.

 സോഹാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുന്നു. ഭാര്യ: സഫിയ. മക്കൾ: ആസിഫ്, യാസിഖ്, ഫാസിൽ, അസ്ന.

shortlink

Related Articles

Post Your Comments

Related Articles


Back to top button