കൊച്ചി: സംസ്ഥാനത്തെ പ്രളയവുമായി ബന്ധപ്പെട്ടുള്ള വിവിധ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഡാം മാനേജ്‌മെന്റിലെ പിഴവില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം, പ്രളയ പുരനരധിവാസം വേഗത്തിലാക്കണം, പ്രളയം മനുഷ്യ നിര്‍മിതമാണോയെന്ന് അന്വേഷിക്കണം തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുളള ഹര്‍ജികളാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന് മുന്നിലുളളത്. ഈ ഹര്‍ജികളാണ് ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കുന്നത്.
ALSO READ: പെരുമഴ: സംസ്ഥാനത്ത് രണ്ടു മരണം, ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു
പ്രളയ ധനസഹായത്തിനുള്ള അപ്പീല്‍ അപേക്ഷകളില്‍ തീര്‍പ്പുണ്ടാക്കുന്നത് വൈകുമെന്ന് കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. നിലവില്‍ 2,60,269 അപേക്ഷകളാണ് സര്‍ക്കാറിന് ലഭിച്ചത്. ഇതില്‍ 571 അപേക്ഷകളില്‍ മാത്രമാണ് തീര്‍പ്പാക്കിയത്. മറ്റ് അപേക്ഷകള്‍ പരിശോധിച്ച് വരികയാണെന്നും സര്‍ക്കാര്‍ കഴിഞ്ഞ തവണ വ്യക്തമാക്കിയിരുന്നു.
Post Your Comments