ന്യൂഡല്‍ഹി: പ്രതിരോധ നടപടികള്‍ സ്വീകരിച്ചിരുന്നെങ്കില്‍ 1992 ല്‍ ബാബ്‌റി മസ്ജിദ് പൊളിക്കുന്നത് തടയാന്‍ കോണ്‍ഗ്രസിന് സാധിക്കുമായിരുന്നെന്ന വിമർശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്. സൈന്യത്തെയും കേന്ദ്ര സേനയെയും നിയോഗിച്ച് ബാബ്‌റി മസ്ജിദ് സംരക്ഷിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കുമായിരുന്നു. സര്‍ക്കാര്‍ അതിന് വേണ്ട നടപടികളൊന്നും സ്വീകരിച്ചില്ലെന്നു അദ്ദേഹം വിമർശിച്ചു.
1992 ല്‍ പി.വി നരസിംഹ റാവു പ്രധാനമന്ത്രിയായിരിക്കവേയായിരുന്നു ആയിരത്തോളം വരുന്ന കര്‍സേവകര്‍ ബാബ്‌റി മസ്ജിദ് തകര്‍ത്തത്. ഇതുമായി ബന്ധപ്പെട്ട നടക്കുന്ന ഉള്‍കഥകളൊന്നും തനിക്ക് അറിയില്ലായിരുന്നു. പള്ളി പൊളിച്ചത് തങ്ങളല്ലെന്ന് പറഞ്ഞു കൊണ്ട് വിശ്വഹിന്ദു പരിഷത്ത് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം അന്നത്തെ പ്രധാനമന്ത്രിയായിരുന്ന നരസിംസ റാവു വിശ്വാസത്തിലെടുത്തെന്നു ദിഗ്‌വിജയ് സിങ് പറഞ്ഞു. ബാബ്‌റി മസ്ജിദ് പൊളിച്ചതില്‍ തനിക്ക് വ്യക്തിപരമായി കുറ്റബോധമുണ്ടെന്നും അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വമാണ് അതിന് വഴിയൊരുക്കിയതെന്നും അദ്ദേഹം വ്യക്‌തമാക്കി
Post Your Comments