ദേശീയ രാഷ്ട്രീയത്തില്‍ ബിജെപി നിര്‍ണായകശക്തിയാകാന്‍ തുടങ്ങുമ്പോള്‍ മുതല്‍ പ്രബല കക്ഷികളെ തറ പറ്റിച്ച് സ്വന്തം നിലയില്‍ ഭൂരിപക്ഷവുമായി രണ്ടാംവട്ടവും അധികാരത്തിലെത്തും വരെ നിറഞ്ഞു നിന്ന സാന്നിധ്യമാണ് സുഷമയുടേത്. അടല്‍ ബിഹാരി വാജ്പേയി സര്‍ക്കാരില്‍ കേന്ദ്രമന്ത്രി, 2009 മുതല്‍ 2014 വരെ ലോക്സഭയിലെ പ്രതിപക്ഷ നേതാവ്, ആദ്യ മോദി സര്‍ക്കാരില്‍ വിദേശകാര്യ മന്ത്രി എന്നിങ്ങനെ ബിജെപിയുടെ ശക്തമായ മുഖമായിരുന്നു സുഷമ. ഏറ്റെടുത്ത ഉത്തരവാദിത്തങ്ങളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച് എതിരാളികളെ അവര്‍ നിഷ്പ്രഭമാക്കിക്കൊണ്ടിരുന്നു.
തിളച്ചുമറിയുന്ന പ്രക്ഷുബ്ധതയിലും പാര്‍ലമെന്റ് സുഷമ സ്വരാജ് സംസാരിക്കുമ്പോള്‍ നിശബ്ദമായി. വാഗ്മിയായ ആ പ്രാസംഗികയെ മുഷിവില്ലാതെ മണിക്കൂറുകളോളം പ്രതിപക്ഷാംഗങ്ങള്‍ പോലും ശ്രവിച്ചു. ഭരണപക്ഷത്ത് നിന്ന് സംസാരിക്കുമ്പോള്‍ അനുകൂലനിലപാട് നേടാനും പ്രതിപക്ഷത്താകുമ്പോള്‍ ശക്തമായ വിയോജിപ്പ് ബോധ്യപ്പെടുത്താനും സുഷമക്ക് കഴിഞ്ഞിരുന്നു. അവരുടെ ഇച്ഛാശക്തിയും ഉറച്ച നിലപാടും കാരണം ബജെപിയുമായി സഖ്യം കാംക്ഷിച്ചെത്തിയ നല്ല പശ്ചാത്തലമില്ലാത്ത പല രാഷ്ട്രീയകക്ഷി നേതാക്കള്‍ക്കും നിരാശരായി മടങ്ങേണ്ടി വന്നിട്ടുമുണ്ട്.
ബിജെപിയുടെ വളര്‍ച്ചയ്ക്ക് വളരെയധികം സംഭാവന നല്‍കിയ സുഷമ വെല്ലുവിളികള്‍ സ്വീകരിക്കുന്നതില്‍ നിന്ന് ഒരിക്കലും ഒഴിഞ്ഞുമാറിയിട്ടില്ല എന്നതാണ് ചരിത്രം. വാജ്‌പേയി യുഗത്തിലും മോദി -ഷാ യുഗത്തിലും ബിജെപിയിലെ അനിഷേധ്യയായ നേതാവായി നിലനില്‍ക്കാന്‍ അവര്‍ക്ക് കഴിഞ്ഞത് അസാധാരണമായ നേതൃപാടവവും ഭരണ ശേഷിയും കൊണ്ടുതന്നെയാണ്. 2014ല്‍ മോദി പ്രഭാവത്തില്‍ രാജ്യം ഇളകി മറിയുമ്പോഴും മോദിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിത്വത്തെ പൂര്‍ണമായും പിന്തുണച്ച നേതാവായിരുന്നില്ല സുഷമ സ്വരാജ്. എന്നിട്ടും മോദി നയിച്ച സര്‍ക്കാരില്‍ തന്റേതായ സ്ഥാനവും പേരും അവര്‍ നിലനിര്‍ത്തി.
ALSO READ: ദക്ഷിണ ഡൽഹിയിലെ ഒരു ഫ്ലാറ്റും സുഷമ സ്വരാജ് ആദ്യമായി പങ്കെടുത്ത ബിജെപി യോഗവും
വിദേശകാര്യമന്ത്രി എന്ന നിലയില്‍ മോദിക്കാപ്പം എല്ലാ യാത്രകളിലും സഞ്ചരിച്ചിട്ടില്ല. എന്തിന് നിര്‍ണായകസമയങ്ങളില്‍ ഒരു വാര്‍ത്താസമ്മേളനത്തില്‍പോലും അവര്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല. എന്നിട്ടും വിദേശകാര്യമന്ത്രാലയത്തിന്റെ ഉത്തരവാദിത്തങ്ങളെല്ലാം ഭംഗിയായി നിര്‍വഹിക്കുകയും അത് സാമൂഹിക മാധ്യമമായ ട്വിറ്റര്‍ വഴി നേരിട്ട് ജനങ്ങളെ ധരിപ്പിക്കുകയും ചെയ്തു. ട്വിറ്റര്‍ മന്ത്രി എന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി, പക്ഷേ ജനം അവര്‍ക്കൊപ്പമായിരുന്നു. നിശിതമായ വിമര്‍ശനവും കൃത്യമായ മറുപടിയുമായി സുഷമ സ്വരാജ് എന്ന അസാധാരണ സ്ത്രീ കൂടുതല്‍ ശക്തയാകുകയായിരുന്നു.
ബിജെപിയുടെ വളര്‍ച്ചയ്‌ക്കൊപ്പം സുഷമ എന്ന വനിതാ നേതാവും വളര്‍ന്നു. നാലു തവണ മത്സരിച്ച് ജയിച്ച് ലോക്‌സഭയിലെത്തി. മൂന്ന് തവണ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 67 കാരിയായ സുഷമയുടെ പല തീരുമാനങ്ങളും നിലപാടുകളും ബിജെപിക്ക് ശക്തി പകര്‍ന്നു. 2014-19 മുതല്‍ നരേന്ദ്ര മോദി സര്‍ക്കാരിന്റെ വിദേശനയം വിജയകരമായി നടപ്പിലാക്കിയ വിദേശകാര്യമന്ത്രിയായി സുഷമ പേരെടുത്തു. ബിജെജപിയെ അംഗീകരിക്കാത്ത േ്രലാകമെമ്പാടുമുള്ള പ്രവാസികള്‍ പക്ഷേ സുഷമ സ്വരാജിനെ അംഗീകരിച്ചു, വിശ്വസിച്ചു.
ALSO READ: ആറുവയസുകാരിയായ മകള്‍ക്ക് സൗജന്യ പ്രവേശനം വേണം; യുഎഇയിലെ സ്‌കൂള്‍ അധികൃതരുടെ കനിവ് തേടി ഒരമ്മ
ഇന്ത്യയുടെ നിലപാടുകളോട് അനുകൂലമായി പ്രതികരിക്കാന്‍ തയ്യാറാകാത്ത പാകിസ്ഥാനോട് ചര്‍ച്ചയ്ക്കും ഭീകരതയ്ക്കും ഒരുമിച്ച് പോകാന്‍ കഴിയില്ലെന്ന് വിളിച്ചു പറഞ്ഞത് സുഷമ സ്വരാജായിരുന്നു. സര്‍ജിക്കല്‍ സ്ട്രൈക്കുകള്‍, വ്യോമാക്രമണങ്ങള്‍, ഡോക്ലാം ചൈനയുമായുള്ള ബന്ധം എന്നിവയില്‍ അവര്‍ ഏറ്റവും നന്നായി ഫലപ്രദമായി നയതന്ത്രം നടപ്പിലാക്കി. അതുപോലെ തന്നെ പ്രതിസന്ധികളില്‍പ്പെട്ട പ്രവാസികളെ സഹായിക്കുന്നതില്‍ കാണിച്ച മികവ് രാജ്യാന്ത്രശ്രദ്ധ തന്നെ പ്ിടിച്ചുപറ്റി. സാധാരണ ജനങ്ങളെ സര്‍ക്കാരുമായി അടുപ്പിക്കാന്‍ ഒരു മന്ത്രിക്ക് എത്രമാത്രം കഴിയുമെന്ന് പ്രവര്‍ത്തനങ്ങളിലൂടെ സുഷമ തെളിയിച്ച് കാണിച്ചു.
തന്റെ അനാരോഗ്യത്തെക്കുറിച്ച് ഉത്തമബോധ്യമുണ്ടായിരുന്നതിനാലാണ് ലോക്‌സഭാതെരഞ്ഞെടുപ്പില്‍ നിന്നും മന്ത്രിസഭയില്‍ നിന്നും സുഷമ സ്വരാജ് മാറി നിന്നത്. സര്‍ക്കാരിന്റെ ഭാഗമായിരുന്നില്ലെങ്കിലും കറ കളഞ്ഞ പാര്‍ട്ടി പ്രവര്‍ത്തക എന്ന നിലയില്‍ മോദി സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ക്ക ്പിന്തുണ പ്രഖ്യാപിച്ച് സുഷമ പിറകില്‍ നിന്ന് കയ്യടിച്ചുകൊണ്ടിരുന്നു.
ജമ്മു കശ്മീരിന് സ്വതന്ത്പദവി നല്‍കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 നീക്കിയ മോദി സര്‍ക്കാരിന്റെ തീരുമാനത്തില്‍ അന്തരിക്കുന്നതിന് മണിക്കൂറുകള്‍ക്ക മുമ്പ് സുഷമ ഇങ്ങനെ പ്രതികരിച്ചു, ‘നന്ദി പ്രധാനമന്ത്രി. വളരെ നന്ദി. എന്റെ ജീവിതകാലത്ത് ഈ ദിവസം കാണാന്‍ ഞാന്‍ കാത്തിരിക്കുകയായിരുന്നു,’ അറം പറ്റിയ വാക്കുകളായിരുന്നു അത്. അങ്ങനെ അവസാന ശ്വാസത്തിലും വിശ്വസിക്കുന്ന രാഷട്രീയപാര്‍ട്ടിക്കൊപ്പം സജീവമായാണ് അവര്‍ വിട പറഞ്ഞത്. കശ്മീര്‍ പ്രശ്‌നത്തില്‍ സ്വീകരിച്ച നിലപാടില്‍ മോദി സര്‍ക്കാരിന് മറ്റാരു നല്‍കുന്ന അഭിനന്ദനത്തേക്കാളും വിലയുണ്ടാകും സുഷമ എന്ന നേതാവ് അവസാനമായി അര്‍പ്പിച്ച ആ പ്രശംസയ്ക്ക്.
Post Your Comments