ആലപ്പുഴ: 67-ാമത് നെഹ്‌റു ട്രോഫി വള്ളംകളി മത്സരത്തോടനുബന്ധിച്ച് ആലപ്പുഴ നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ഉച്ചയ്ക്ക് ശേഷമാണു അവധി പ്രഖ്യാപിച്ചിരിക്കുന്നത്. വളളംകളിയോടനുബന്ധിച്ച് നാളെ ഉച്ചയ്ക്ക് ശേഷം സാസ്‌കാരിക ഘോഷയാത്ര നടത്തുന്നതിന്റെ ഭാഗമായാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മാസം പത്തിനാണ് നെഹ്‌റു ട്രോഫി വള്ളംകളി.
Post Your Comments