Latest NewsKerala

നടുറോഡിൽ ദമ്പതികളെ മർദ്ദിച്ച സംഭവം : മുഖ്യപ്രതി പിടിയിൽ

കൽപ്പറ്റ : തമിഴ്‍നാട് സ്വദേശികളായ യുവാവിനെയും യുവതിയെയും വയനാട് അമ്പലവയലില്‍ നടുറോഡിലിട്ടു ക്രൂരമായി മർദ്ദിച്ച സംഭവത്തില്‍ മുഖ്യപ്രതി സജീവാനന്ദൻ പിടിയിൽ. കർണാടകയിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്. കേസിലെ രണ്ടാം പ്രതി വിജയകുമാറിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അമ്പലവയലിൽ വിജയകുമാർ ലീസിനെടുത്ത് നടത്തിയിരുന്ന ലോഡ്ജിൽ വച്ചാണ് സംഭവമുണ്ടായത്.

Also read : ദമ്പതികൾക്ക് നടുറോഡിൽ മർദ്ദനം ; വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു

ഊട്ടി സ്വദേശിയായ യുവാവും കോയമ്പത്തൂർ സ്വദേശിയായ യുവതിയും അമ്പലവയലിൽ എത്തി ഒരു ലോഡ്ജിൽ താമസിക്കവേ പ്രാദേശിക കോണ്‍ഗ്രസ് നേതാവ് കൂടിയായ സജീവാനന്ദൻ ഇവരുടെ മുറിയിലേക്ക് ഇടിച്ചുകയറുകയും, ഇരുവരോടും അപമര്യാദയായി പെരുമാറുകയുമായിരുന്നു. ഇതിനെ അവർ എതിർത്തതോടെ ബഹളമായി. ലോഡ്ജ് ജീവനക്കാരോട് സജീവാനന്ദൻ രണ്ട് പേരെയും ഇറക്കി വിടണമെന്ന് ആവശ്യപ്പെട്ടു. പ്രശ്നം ഒതുക്കാൻ ഇരുവരെയും ലോഡ്ജ് ജീവനക്കാര്‍ പുറത്താക്കി. ഇതിന് ശേഷം സജീവാനന്ദൻ ഇവരെ പിന്തുടർന്ന് അമ്പലവയൽ ടൗണിൽ വച്ച് ആക്രമിക്കുകയായിരുന്നെന്നായിരുന്നു യുവതി പോലീസിന് മൊഴി നൽകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button