റിയാദ് : വിസ തട്ടിപ്പ് നടത്തുന്നവര്‍ക്ക് വൻ തുക പിഴ ചുമത്താൻ ഒരുങ്ങി സൗദി. വിസ കച്ചവടം നടത്തുന്നവർക്കും ഇടനിലക്കാർക്കും അര ലക്ഷം റിയാൽ പിഴയായിരിക്കും ചുമത്തുക. ഒരു വിസ വിറ്റാൽത്തന്നെ 50,000 റിയാൽ പിഴ ചുമത്തുമെന്നും വീസകളുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് പിഴ ഇരട്ടിക്കുമെന്നും മന്ത്രാലയം അറിയിച്ചു. പരിഷ്കരിച്ച നിയമാവലി മന്ത്രാലയം പുറത്തിറക്കി.
Also read : സൗദിയിൽ തൊഴിലവസരം
വിസ ലഭിക്കുന്നതിനായി വ്യാജ വിവരങ്ങൾ നൽകുക, വനിതകൾക്ക് അനുയോജ്യമായ തൊഴിൽ സാഹചര്യം ഒരുക്കാതിരിക്കുക, നിയമാനുസൃത നടപടികൾ പൂർത്തിയാക്കാതെ ആശ്രിത വീസയിലുള്ളവരെ ജോലിക്കുവയ്ക്കുക തുടങ്ങിയ നിയമലംഘങ്ങൾക്കു 25,000 റിയാലും, സുരക്ഷയൊരുക്കുന്നതിൽ വീഴ്ചവരുത്തുക, നമസ്കരിക്കാനുള്ള സൗകര്യം ഒരുക്കാതിരിക്കുക, വിദേശതൊഴിലാളികൾക്ക് യഥാസമയം വർക്ക് പെർമിറ്റ് എടുക്കാതിരിക്കുക എന്നീ കുറ്റങ്ങൾക്ക് 20,000 റിയാലുമായിരിക്കും പിഴ.
Post Your Comments