പറ്റ്‌ന: ഏഴാം സീസണിലെ പ്രോ കബഡി ലീഗ് ഞായറാഴ്ച നടന്ന മത്സരത്തില്‍ തമിഴ് തലൈവാസിനും പൂണേരി പള്‍ട്ടാനും ജയം. തലൈവാസ് ഹരിയാണ സ്റ്റീലേഴ്‌സിനെതിരെ 35-28 എന്ന സ്‌കോറില്‍ ജയിച്ചുകയറി. പറ്റ്‌ന പൈറേറ്റ്‌സിനെ 41-20 എന്ന സ്‌കോറിനാണ് പള്‍ട്ടാന്മാര്‍ വീഴ്ത്തിയത്. സീസണില്‍ പള്‍ട്ടാന്റെ ആദ്യ ജയം കൂടിയാണിത്. നാലു കളികളില്‍ നിന്നും പള്‍ട്ടാന്മാര്‍ മൂന്ന് തോല്‍വി ഏറ്റുവാങ്ങിയിരുന്നു.
14 പോയന്റാണ് ഈ മത്സരത്തില്‍ രാഹുല്‍ സ്വന്തമാക്കിയത്. ക്യാപ്റ്റന്‍ അജയ് താക്കൂര്‍ 5 പോയന്റും നേടി. ഹരിയാണയ്ക്കായി വികാസ് 8 പോയന്റ് നേടിയപ്പോള്‍ നവീന്‍ 5 പോയന്റും വിനയ് 4 പോയന്റും സ്വന്തമാക്കി. ഇത്തവണ മികച്ച പ്രകടനം നടത്താന്‍ കഴിയാതിരുന്ന ഹരിയാണയ്ക്ക് തലൈവാസിന്റെ ആക്രമണത്തെ ചെറുക്കാനായില്ല. സൂപ്പര്‍ റെയ്ഡര്‍ രാഹുല്‍ ചൗധരി തലൈവാസിനായി ഒരിക്കല്‍ക്കൂടി തിളങ്ങി.
നിലവാരമില്ലാത്ത പ്രകടനം നടത്തി തുടര്‍തോല്‍വികള്‍ ഏറ്റുവാങ്ങിയ പൂണേരി പള്‍ട്ടാന്‍ കരുത്തരായ പറ്റ്‌ന പൈറേറ്റ്‌സിനെതിരെ ഇത്തവണ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. വിജയികള്‍ക്കുവേണ്ടി അമിത് കുമാര്‍ 9 പോയന്റും പങ്കജ് മോഹിത് 8 പോയന്റും നേടി. പറ്റ്‌ന പൈറേറ്റ്‌സിന്റെ പര്‍ദീപ് നര്‍വാളിന് റെയ്ഡുകള്‍ പോയന്റാക്കി മാറ്റാന്‍ കഴിഞ്ഞില്ല. 6 പോയന്റാണ് പര്‍ദീപ് നേടിയത്. പര്‍ദീപിന്റെ മോശം ഫോം ടീമിന് തിരിച്ചടിയായി.
Post Your Comments