KeralaLatest NewsIndia

കശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കിയ നടപടി : ഉമ്മൻചാണ്ടിയുടെ പ്രതികരണമിങ്ങനെ

തിരുവനന്തപുരം: ജമ്മുകശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിക്കാനും, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുമുള്ള കേന്ദ്രസര്‍ക്കാർ നടപടിയിൽ വിമർശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി. ഇന്ത്യന്‍ ഭരണഘടനയെ തകര്‍ത്ത് കശ്മീരിനെ ഒറ്റപ്പെടുത്തി രാജ്യത്ത് വര്‍ഗീയത ആളിക്കത്തിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നതെന്നും ഇത് ജനാധിപത്യ മതേതര, ഫെഡറല്‍ മൂല്യങ്ങള്‍ക്കേറ്റ കനത്ത ആഘാതമാണെന്നും അദ്ദേഹം പറഞ്ഞു.

Also read : ആര്‍ട്ടിക്കിള്‍ 370 യുടെ മറവില്‍ മൂന്നുകുടുംബങ്ങളും കശ്മീരിനെ കൊള്ളയടിച്ചു, മുഫ്‌തി, നെഹ്റു, അബ്ദുല്ല കുടുംബങ്ങൾക്ക് വിമർശനം: 65 വര്‍ഷത്തെ തീരുമാനം മാറ്റിമറിയ്ക്കാന്‍ മൂവർ സംഘത്തിന് വേണ്ടിവന്നത് 67 ദിവസം

യാതൊരുവിധ ചര്‍ച്ചയും നടത്താതെ രാഷ്ട്രപതിയുടെ ഉത്തരവിലൂടെ ജമ്മു- കശ്മീരിന് ഏഴു പതിറ്റാണ്ടായി നല്കി വരുന്ന പ്രത്യേക അധികാരാവകാശങ്ങളാണ് എടുത്തുകളഞ്ഞത്. ജമ്മു- കശ്മീരിലെ പ്രമുഖ നേതാക്കളെ കരുതല്‍ തടങ്കലിലാക്കിയും വന്‍തോതില്‍ സൈന്യത്തെ വിന്യസിച്ചും ജനങ്ങളെ തോക്കിന്‍മുനയില്‍ നിര്‍ത്തിയുമാണ് ഇത് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്നത്. ഈ തീക്കളിക്കു വലിയ വില നല്‍കേണ്ടി വരും. ജമ്മു- കശ്മീരില്‍ നടപ്പാക്കിയ ഭരണഘടനാ വിരുദ്ധ നടപടികള്‍ നാളെ മറ്റിടങ്ങളിലേക്കു വ്യാപിപ്പിച്ചാല്‍ അത്ഭുതപ്പെടേണ്ടി വരില്ലെന്നും ഇതിനെതിരേ രാജ്യവ്യാപകമായി കോണ്‍ഗ്രസ് വലിയ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button