ന്യൂഡല്‍ഹി: ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്ല് ഇന്ന് വീണ്ടും ലോക്‌സഭയില്‍. രാജ്യസഭ രണ്ട് ഭേതഗതികളോടെ ബില്‍ പാസാക്കിയിരുന്നു. ഇതോടെയാണ് ബില്ല് വീണ്ടും ലോക്‌സഭക്ക് മുന്നില്‍ എത്തുന്നത്. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ ഭേദഗതികളോടെ ബില്ല് വീണ്ടും ലോക്‌സഭയില്‍ അവതരിപ്പിക്കും.
എന്നാല്‍ അതിനിടെ ഐഎംഎ പ്രതിഷേധം ശക്തമാക്കാനുള്ള തീരുമാനത്തിലാണ്. ആഗസ്റ്റ് എട്ടിന് രാജ്യവ്യാപകമായി മെഡിക്കല്‍ പണിമുടക്കിന് ഐഎംഎ ആഹ്വാനം ചെയ്തു. അത്യാഹിത വിഭാഗം ഉള്‍പ്പെടെ ബഹിഷ്‌ക്കരിച്ചു കൊണ്ടുളള സമരത്തിനാണ് ഐഎംഎ ദേശീയ നേതൃത്വം ഇന്നലെ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചത്.
മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന റിലേ നിരാഹാര സമരം തുടരാനും ഐഎംഎ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ മൂന്നു ദിവസമായി ഡല്‍ഹി എംയിസ് ഉള്‍പ്പെടെയുള്ള ആശുപത്രികളിലെ റെസിഡന്റ് ഡോക്ടര്‍മാര്‍ നടത്തി വന്ന സമരം പിന്‍വലിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കര്‍ശന നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് റെസിഡന്റ് ഡോക്ടര്‍മാരുടെ സംഘടന സമരം പിന്‍വലിച്ചത്.
ALSO READ: ദേശീയ മെഡിക്കൽ കമ്മീഷൻ ബിൽ : രാജ്യസഭ പാസ്സാക്കി
മെdoctorsഡിക്കല്‍ കൗണ്‍സലിന് പകരം വരുന്ന മെഡിക്കല്‍ കമ്മീഷനിലെ ഇരുപത്തിയഞ്ച് അംഗ സമിതിയില്‍ 20 പേര്‍ സര്‍ക്കാര്‍ നിര്‍ദേശിക്കുന്നവരാകും. അടിസ്ഥാന യോഗ്യതയില്ലാത്തവര്‍ക്ക് മോഡേണ്‍മെഡിസിന്‍ പ്രാക്ടീസ് ചെയ്യാം. മെഡിക്കല്‍ പിജി കോഴ്സുകളിലേക്ക് എംബിബിഎസ് അവസാന വര്‍ഷ പരീക്ഷയുടെ അടിസ്ഥാനത്തില്‍ പ്രവേശനം അനുവദിക്കുക, സ്വകാര്യ മെഡിക്കല്‍ കോളേജിലെ അന്‍പത് ശതമാനം കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കുക തുടങ്ങിയ ഭേദഗതിക്കെതിരെയാണ് പ്രധാനമായും ഡോക്ടര്‍മാര്‍ രംഗത്തു വന്നത്. മെഡിക്കല്‍ കമ്മീഷന്റെ കാലവധി രണ്ട് വര്‍ഷത്തേക്കാണ്. ഇത് പിന്നീട് സ്ഥിരം സംവിധാനമാക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ദ്ധന്‍ പറഞ്ഞു. എയിംസ് അടക്കമുള്ള കോളജുകളിലേക്കുള്ള പിജി പ്രവേശനത്തിന് നെക്സ്റ്റ് എന്ന പൊതുപരീക്ഷ നടത്താനും വിദേശ രാജ്യങ്ങളില്‍ നിന്നും എംബിബിഎസ് കഴിഞ്ഞവര്‍ നെക്സ്റ്റ് പരീക്ഷ പാസായ ശേഷമേ പ്രാക്ടീസ് തുടങ്ങാവു തുടങ്ങിയ വ്യവസ്ഥകളും ബില്ലിലുണ്ട്.
Post Your Comments