തിരുവനന്തപുരം : സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. അടുത്ത നാല് ദിവസങ്ങളില്‍ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ അതിശക്തമാകുമെന്നും, വടക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, പശ്ചിമബംഗാളിന്റെ തീരപ്രദേശങ്ങള്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലായി ന്യൂനമര്‍ദം രൂപപ്പെട്ടതാണ് മഴക്ക് കാരണമെന്നും കേന്ദ്ര കാലാവസ്ഥനിരീക്ഷണകേന്ദ്രം അറിയിച്ചു.
also read : കേരളത്തില്‍നിന്നുള്ള ഈ ട്രെയിന്‍ സര്‍വീസുകൾക്ക് നിയന്ത്രണം
ഇതിന്റെ ഭാഗമായി കേന്ദ്ര കാലാവസ്ഥനിരീക്ഷണകേന്ദ്രം ആഗസ്റ്റ് എട്ടിന് ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ‘റെഡ് അലര്‍ട്ട്’ പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ ചൊവ്വാഴ്ച ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ബുധനാഴ്ച ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
also read : പ്രളയദുരിത മേഖലകളില്‍ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുടെ ആകാശനിരീക്ഷണം
അതേസമയം തെക്കുപടിഞ്ഞാറന്‍ ദിശയില്‍നിന്ന് കേരളതീരത്ത് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ വടക്ക്, മധ്യ, തെക്കുപടിഞ്ഞാറ് അറബിക്കടല്‍, മധ്യ ബംഗാള്‍ ഉള്‍ക്കടലും അതിനോട് ചേര്‍ന്ന തെക്കുപടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടല്‍, അന്തമാന്‍ കടല്‍ എന്നിവിടങ്ങളില്‍ ആഗസ്റ്റ് ഒൻപതു വരെ മത്സ്യബന്ധനത്തിന് പോകരുതെന്നും കാലാവസ്ഥനിരീക്ഷണകേന്ദ്രം അറിയിച്ചു.
Post Your Comments