Latest NewsIndia

കാശ്മീരിൽ നിരോധനാജ്ഞ : മൊബൈല്‍ ഇന്റര്‍നെറ്റും കേബിള്‍ ടിവി സര്‍വീസും വിച്ഛേദിച്ചു :വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും തി​ങ്ക​ളാ​ഴ്ച അ​വ​ധി

ശ്രീ​ന​ഗ​ര്‍: ജ​മ്മു കാ​ഷ്മീ​രി​ല്‍ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചു. ജ​ന​ങ്ങ​ള്‍ സം​ഘ​ടി​ക്കു​ന്ന​തി​യും യോ​ഗം ചേ​രു​ന്ന​തി​നും വി​ല​ക്കും ഏ​ര്‍​പ്പെ​ടു​ത്തി. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ തി​ങ്ക​ളാ​ഴ്ച അ​ട​ച്ചി​ടാ​നും നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. സംസ്ഥാ​ന​ത്തെ സാ​ഹ​ച​ര്യ​ങ്ങ​ള്‍ വി​ല​യി​രു​ത്താ​ന്‍ ഗ​വ​ര്‍​ണ​ര്‍ അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ചു. ചീ​ഫ് സെ​ക്ര​ട്ട​റി​യും ഡി​ജി​പി​യും യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. ഞായറാഴ്ച അര്‍ധരാത്രിയാണ് ജമ്മു കശ്മീര്‍ സര്‍ക്കാര്‍ ശ്രീനഗര്‍ ജില്ലയില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചത്. ആഗസ്ത് അഞ്ച് മുതല്‍ നിരോധനാജ്ഞ നിലവില്‍ വന്നിട്ടുണ്ട്.

ഞായാഴ്ച വൈകിട്ടോടെ തന്നെ ശ്രീനഗറില്‍ മൊബൈല്‍ ഇന്റര്‍നെറ്റും കേബിള്‍ ടിവി സര്‍വീസും വിഛേദിച്ചിരുന്നു.വിവിധ പ്രദേശങ്ങളില്‍ സര്‍വീസിലുള്ള ഉദ്യോഗസ്ഥരുടെ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച്‌ മാത്രമേ സഞ്ചരിക്കാന്‍ സാധിക്കൂ. ഉത്തരവ് പിന്‍വലിക്കുന്നതുനരെ എല്ലാ വിദ്യാഭ്യാസ സ്ഥാനപങ്ങളും അടഞ്ഞുകിടക്കും. ഞായറാഴ്ച അര്‍ധരാത്രിയോടെയാണ് ഗവര്‍ണര്‍ സത്യപാല്‍ മാലിക് ഭരണകൂടം നിരോധനാജ്ഞ പുറപ്പെടുവിച്ചത്. ജമ്മുവില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സര്‍വീസുകള്‍ വിഛേദിച്ചതായി ജമ്മു സോണ്‍ ഐജി വ്യക്തമാക്കി.

മുന്‍കരുതലിന്റെ ഭാഗമായി സ്കൂളും കോളേജും ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടുമെന്ന് ജമ്മു, ഉദ്ധംപൂര്‍ ജില്ലകളുടെ ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകള്‍ വഴി അറിയിച്ചിട്ടുണ്ട്. അ​തേ​സ​മ​യം ജ​മ്മു കാ​ഷ്മീ​ര്‍ മു​ന്‍ മു​ഖ്യ​മ​ന്ത്രി​മാ​രാ​യ ഒ​മ​ര്‍ അ​ബ്ദു​ള്ള, മെ​ഹ​ബൂ​ബ മു​ഫ്തി എ​ന്നി​വ​രെ വീ​ട്ടു​ത​ട​ങ്ക​ലി​ല്‍ ആ​ക്കി​യ​താ​യും റി​പ്പോ​ര്‍​ട്ടു​ണ്ട്. താ​ന്‍ വീ​ട്ടു​ത​ട​ങ്ക​ലി​ലാ​ണെ​ന്ന് ഒ​മ​ര്‍ അ​ബ്ദു​ള്ള ട്വീ​റ്റ് ചെ​യ്തു. സ​മാ​ന രീ​തി​യി​ല്‍ താ​നും ത​ട​ങ്ക​ലി​ലാ​ണെ​ന്ന് മെ​ഹ​ബൂ​ബ മു​ഫ്തി​യും ട്വീ​റ്റ് ചെ​യ്തു. പീ​പ്പി​ള്‍​സ് കോ​ണ്‍​ഫ​റ​ന്‍​സ് നേ​താ​വ് സ​ജ്ജാ​ദ് ലോ​ണും വീ​ട്ടു​ത​ട​ങ്ക​ലി​ലാ​ണ്.

കോ​ണ്‍​ഗ്ര​സ് നേ​താ​വ് ഉ​സ്മാ​ന്‍ മ​ജീ​ദി​നെ​യും സി​പി​എം നേ​താ​വ് യൂ​സ​ഫ് ത​രി​ഗാ​മി​യും അ​റ​സ്റ്റി​ലാ​യ​താ​യും റി​പ്പോ​ര്‍​ട്ടു​ക​ള്‍ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി ജ​മ്മു കാ​ഷ്മീ​രി​ല്‍ ന​ട​ക്കു​ന്ന സൈ​നി​ക വി​ന്യാ​സ​ത്തി​ന്‍റെ തു​ട​ര്‍​ച്ച​യാ​ണ് ഇ​തെ​ന്നാ​ണു സൂ​ച​ന. അ​മ​ര്‍​നാ​ഥ് തീ​ര്‍​ഥാ​ട​നം താ​ത്കാ​ലി​ക​മാ​യി നി​ര്‍​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. തീ​ര്‍​ഥാ​ട​ക​രും വി​നോ​ദ​യാ​ത്രി​ക​രും എ​ത്ര​യും​വേ​ഗം കാ​ഷ്മീ​ര്‍ വീ​ട്ടു​പോ​ക​ണ​മെ​ന്ന നി​ര്‍​ദ്ദേ​ശ​വും ന​ല്‍​കി. 35,000 സൈ​നി​ക​രെ​യാ​ണ് കേ​ന്ദ്രം പു​തു​താ​യി കാ​ഷ്മീ​രി​ല്‍ വി​ന്യ​സി​ച്ചി​രി​ക്കു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button