ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം എടുത്തുകളയുവാനുള്ള കേന്ദ്ര തീരുമാനത്തെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് ജനാര്ദനന് ദ്വിവേദി.
തന്റെഗുരുവായ രാം മനോഹര്‍ ലോഹ്യ കശ്മീരിന് പ്രത്യേക പദവി നല്കുന്ന ആര്‍ട്ടിക്കിള്‍ 370-ന് എതിരായിരുന്നു. ഞങ്ങളോട് അദ്ദേഹം ഇതിനെകുറിച്ച് സംസാരിച്ചു. തന്റെ വ്യക്തിപരമായ കാഴ്ചപ്പാടില്‍ ഇത് ദേശീയ താത്പര്യന് അനുകൂലമാണെന്നും ദ്വിവേദി പ്രതികരിച്ചു .
സ്വാതന്ത്ര്യത്തിനുശേഷം സംഭവിച്ച ഒരു മണ്ടത്തരം വൈകിയെങ്കിലും തിരുത്തപ്പെട്ടുവെന്ന് അഭിപ്രായപ്പെട്ട ദ്വിവേദി പാര്‍ട്ടിയുടെ പേരിലല്ല താന്‍ സംസാരിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു.
Post Your Comments