Latest NewsGulf

ബലിപെരുന്നാള്‍ അവധി പ്രഖ്യാപിച്ചു

മസ്ക്കറ്റ്•ഒമാനില്‍ ബലിപെരുന്നാള്‍ അവധികള്‍ പ്രഖ്യാപിച്ചു. സ്വകാര്യമേഖലയ്ക്ക് ഞായറാഴ്ച മുതല്‍ വ്യാഴാഴ്ച വരെ നീണ്ടുനില്‍ക്കുന്ന അഞ്ച് ദിവസത്തെ അവധിയും പൊതുമേഖലയ്ക്ക് അടുത്ത ഞായറാഴ്ച വരെയുമാണ് അവധി.

മന്ത്രാലയങ്ങളിലെയും പൊതുമേഖല സ്ഥാപനങ്ങലിലെയും ബോഡികളിലെയും ജീവനക്കാര്‍ക്ക് അവധി ആഗസ്റ്റ്‌ 11 ഞായറാഴ്ച ആരംഭിച്ച് ആഗസ്റ്റ്‌ 15 വ്യാഴാഴ്ച അവസാനിക്കും. വാരാന്ത്യ അവധി കൂടിക്കഴിഞ്ഞ് ആഗസ്റ്റ്‌ 18 ഞായറാഴ്ച ജോലികള്‍ പുനരാരംഭിക്കുമെന്നും ഹിസ്‌ മജസ്റ്റി സുല്‍ത്താന്‍ ഖുബൂസിന്റെ ഉത്തരവ് അനുസരിച്ച് ഇറക്കിയ പ്രസ്താവന പറയുന്നു.

അതേസമയം, സ്വകാര്യ മേഖലയിലെ കമ്പനികളിലെയും സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ക്ക് അവധി ആഗസ്റ്റ്‌ 11 ഞായറാഴ്ച ആരംഭിച്ച് ആഗസ്റ്റ്‌ 15 വ്യാഴാഴ്ച അവസാനിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button