Latest NewsIndia

കോളേജ് ഹോസ്റ്റലില്‍ സുഹൃത്തുക്കളോടൊത്ത് കഞ്ചാവ് ഉപയോഗം; വീട്ടിലറിഞ്ഞപ്പോള്‍ വിദ്യാര്‍ത്ഥി ചെയ്തതിങ്ങനെ

ഇടുക്കി: കോളേജ് ഹോസ്റ്റലില്‍ സുഹൃത്തുക്കളോടൊത്ത് കഞ്ചാവ് ഉപയോഗിക്കുന്നത് വീട്ടില്‍ വിളിച്ച് പറഞ്ഞതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. വണ്ടിപ്പെരിയാര്‍ മഞ്ഞുമല സ്വദേശിയായ ഷൈജുവാണ് ആത്മഹത്യ ചെയ്തത്. തേനി ജില്ലയിലെ പെരിയകുളം – ദിണ്ടുക്കല്‍ റോഡിലുള്ള മേരിമാതാ സ്വകാര്യ കോളേജ് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ് ഷൈജു.

ഷൈജു കഞ്ചാവ് ഉപയോഗിക്കുന്നത് ഹോസ്റ്റല്‍ ജീവനക്കാര്‍ കണ്ടെത്തിയിരുന്നു. അവര്‍ അത് വീട്ടില്‍ വിളിച്ച് അറിയിക്കുകയും ചെയ്തു. തുടര്‍ന്ന്, ഹോസ്റ്ററിലെ ആളില്ലാത്ത 34 -ാം നമ്പര്‍ മുറിയിലാണ് ആത്മഹത്യ ചെയ്ത നിലയില്‍ വിദ്യാര്‍ത്ഥിയെ കണ്ടെത്തിയത്. തമിഴ്‌നാട് സ്വദേശികളായ ആല്‍വിന്‍ ഫ്രാങ്കോ, സന്തോഷ്, രാജശേഖര്‍, ഡോമിനിക് എന്നിവരോടൊപ്പമാണ് ഹോസ്റ്റല്‍ മുറിയില്‍ ഷൈജു താമസിച്ചിരുന്നത്. രാത്രി 10 മണിയ്ക്ക് ഹോസ്റ്റല്‍ വാര്‍ഡനായ അഭിമന്യു പരിസരം നീരീക്ഷിച്ച് നടക്കുന്നതിനിടയില്‍ ഷൈജു താമസിച്ചിരുന്ന മുറിയില്‍ നിന്നും പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് മുറി തുറക്കാന്‍ ആവശ്യപ്പെടുകയും മുറിയില്‍ കഞ്ചാവ് ഉപയോഗിക്കുന്ന നിലയില്‍ വിദ്യാര്‍ത്ഥികളെ കണ്ടെത്തുകയുമായിരുന്നു. കൂടാതെ മുറിയില്‍ നിന്നും 3500 രൂപ വില വരുന്ന 350 ഗ്രാം കഞ്ചാവും കണ്ടെടുത്തു. ഇതേ തുടര്‍ന്ന് ഹോസ്റ്റല്‍ അധികൃതര്‍ പുലര്‍ച്ചെ 6 മണിയ്ക്ക് വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. വീട്ടുകാരോട് ഉടന്‍ തന്നെ
ഹോസ്റ്റലിലെത്താനും ഇവര്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ഹോസ്റ്റല്‍ അധികൃതര്‍ വീട്ടില്‍ വിളിച്ച് വിവരം അറിയിച്ചത് അറിയാനിടയായ വിദ്യാര്‍ത്ഥി, ആളില്ലാത്ത ഹോസ്റ്റല്‍ മുറിയില്‍ കയറി ആത്മഹത്യ ചെയ്യുകയായിരുന്നു. തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയ വിദ്യാര്‍ത്ഥിയെ താഴെ ഇറക്കി പെരിയകുളം ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഹോസ്റ്റല്‍ അധികൃതകര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ദേവദാനപ്പെട്ടി പൊലീസെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button